വെള്ളമുയരാനുള്ള സാധ്യത; ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എത്തി
text_fieldsഎറണാകുളം: ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ വെള്ളമുയരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എത്തി. എറണാകുളം ജില്ലയിലാണ് എൻ.ഡി.ആർ.എഫിന്‍റെ രണ്ട് കമ്പനികൾ എത്തിയത്.
22 അംഗങ്ങൾ വീതമുള്ള ഈ കമ്പനികളെ ആലുവ, പറവൂർ താലൂക്കുകളിൽ വിന്യസിച്ചതായി ജില്ല കലക്ടർ ജാഫർ മാലിക് അറിയിച്ചു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ, ഇടമലയാർ അണക്കെട്ടുകൾ ലർച്ചെ അഞ്ചിനും ആറിനും തുറന്നു. ഇടമലയാറിൽ നിന്ന് സെക്കന്‍റിൽ 100 ക്യൂബിക്ക് മീറ്റർ ജലമാണ് പെരിയാറിലേക്ക് തുറന്നു വിടുന്നത്. ഇടമലയാറിൽ നിന്നും പുറന്തള്ളുന്ന വെള്ളം എട്ട് മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി - ആലുവ ഭാഗത്തും എത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പമ്പാ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ വെള്ളമാണ് പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്ത രീതിയിലാണിത്. ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് അധികൃതർ പറയുന്നത്. തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടും ഇന്ന് തുറക്കും. രാവിലെ 11ന് ചെറുതോണി ഡാമിെൻറ രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ് തീരുമാനം. പെരിയാറിെൻറ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അണക്കെട്ട് തുറക്കുന്നതിെൻറ ഭാഗമായി ശക്തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.