എൻ.ഡി ടി.വിക്കെതിരായ നീക്കം മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി –കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: എൻ.ഡി ടി.വിക്കെതിരായ സി.ബി.െഎ നീക്കം പ്രതികാര നടപടിയും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കനത്ത വെല്ലുവിളിയുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ആ മാധ്യമ സ്ഥാപനത്തെ ഞെരിച്ചു നശിപ്പിക്കാനുള്ള നിരന്തര ശ്രമത്തിെൻറ ഭാഗമാണിത്. നേരേത്ത ഇതേ ചാനലിെൻറ സംപ്രേഷണം ഒരുദിവസം നിരോധിക്കാൻ സർക്കാർ ഉത്തരവിെട്ടങ്കിലും രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തെ തുടർന്ന് അതിൽനിന്ന് പിന്മാറുകയായിരുന്നു.
സർക്കാറിനെ അനുകൂലിക്കാതിരിക്കുകയോ വിമർശിക്കുകയോ ചെയ്യുന്ന മാധ്യമങ്ങളെ ശ്വാസംമുട്ടിക്കാനുള്ള ശ്രമത്തെ ജനാധിപത്യസമൂഹം അംഗീകരിക്കില്ല. ലക്ഷക്കണക്കിന് േകാടി രൂപ കടംവരുത്തിയിട്ടുള്ള വൻകിട കോർപറേറ്റുകളെ ഇഷ്ടാനുസരണം വിഹരിക്കാൻ വിടുന്ന സർക്കാർ എൻ.ഡി ടി.വിയുടെ കാര്യത്തിൽ കാണിക്കുന്ന അതിശ്രദ്ധ സംശയാസ്പദമാണ്. കടബാധ്യതയുടെ പേരിൽ മാധ്യമ എഡിറ്റർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് ഭരണകൂടത്തിെൻറ ഭീഷണിയാണെന്നും എൻ.ഡി ടി.വിക്കെതിരായ തുടർച്ചയായ നീക്കങ്ങളിൽ കെ.യു.ഡബ്ല്യു.ജെ ശക്തമായി അപലപിക്കുന്നെന്നും ഇരുവരും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.