മാസ്ക്പോലും നൽകുന്നില്ല; വിമാനത്താവളത്തിൽ കോവിഡ് ഡ്യൂട്ടിക്കെത്തിയവർ വിഷമത്തിൽ
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കെത്തിയവർ മാസ്ക്പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. യാത്രക്കാരുടെ ക്വാറൻറീൻ ഏകോപന ജോലിയിൽ റവന്യൂ ജീവനക്കാരെ സഹായിക്കാനാണ് ഏതാനും അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. 12 മണിക്കൂറോളം ഡ്യൂട്ടി ചെയ്യുന്ന ഇവർ സ്വന്തം പണം മുടക്കിയാണ് മാസ്ക് വാങ്ങുന്നത്.
ടെർമിനൽ കവാടത്തിലാണ് ജോലിയെങ്കിലും ശൗചാലയത്തിൽ പോകുന്നതിന് ടെർമിനലിനുള്ളിലേക്ക് കടക്കാൻ താൽക്കാലിക പാസും നൽകിയിട്ടില്ല. സി.ഐ.എസ്.എഫുകാരോട് യാചിച്ചാണ് പലപ്പോഴും കയറുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ നിരവധിപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ഇടക്കെങ്കിലും ഇവർക്കും നടത്തണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.