െനടുമ്പാശ്ശേരി സ്വർണക്കടത്തിന് പിന്നിൽ വൻ സംഘം
text_fieldsെനടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിന് (ഡി.ആർ.ഐ.) വിവരം ലഭിച്ചു. വെള്ളിയാഴ്ച വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്്് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി അദിനാൻ ഖാലിദിനെയും കസ്റ്റംസ് ഹെഡ്്് ഹവിൽദാർ എറണാകുളം കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസിനെയും ചോദ്യം ചെയ്തപ്പോഴാണ് ഡി.ആർ.ഐയ്ക്ക്്്ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കോടികളുടെ സ്വർണമാണ് കൊച്ചി വഴി മൂവാറ്റുപുഴ സംഘം കടത്തുന്നതെന്ന്്് ഡി.ആർ.ഐ.കണ്ടെത്തിയിട്ടുണ്ട്. നാല് വർഷം മുമ്പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവർ തന്നെയാണ് ഇപ്പോഴും കൊച്ചി വിമാനത്താവളം വഴി സ്വർണം കടത്തുന്നതെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.
നാല് വർഷം മുമ്പ്സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അടക്കം 36 പേരെയാണ് കസ്റ്റംസിെൻറ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പത് പേരെ കോഫേപോസ ചുമത്തി ജയിലിലടച്ചിരുന്നു. എന്നാൽ, ഇവരെല്ലാം ഇപ്പോൾ ജയിൽ മോചിതരാണ്. സംഘത്തിലെ പ്രധാനികൾ പിന്നെയും സ്വർണക്കടത്തിൽ സജീവമായതായാണ് ഡി.ആർ.ഐക്ക്്് ലഭിച്ച വിവരം.
വെള്ളിയാഴ്ച അറസ്റ്റിലായ അദിനാൻ മുമ്പും ഹെഡ് ഹവിൽദാർ സുനിൽ ഫ്രാൻസിസുമായി ചേർന്ന് സ്വർണം കടത്തിയതായി വ്യക്തമായിട്ടുണ്ട്. വിസിറ്റിങ് വിസയിൽ ദുബൈയിൽ പോകുന്ന അദിനാൻ മടങ്ങിവരുമ്പോൾ സ്വർണവുമായാണ് എത്തുക. കൊച്ചിയിൽ ഇറങ്ങുമ്പോൾ അദിനാൻ സ്വർണം ഹെഡ്ഹവിൽദാർ സുനിൽ ഫ്രാൻസിസിന് കൈമാറും.
ഇയാൾ ഈ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചു നൽകും. വൻതുകയാണ് ഇതിന് പാരിതോഷികമായി കൈപ്പറ്റാറുള്ളത്. വിമാനത്താവളത്തിന് പുറത്ത് കാറിൽ ഇരുന്നാണ് പലപ്പോഴും സ്വർണവും പാരിതോഷികവും കൈമാറുന്നത്. വെള്ളിയാഴ്ച സുനിലിെൻറ കാറിൽനിന്ന് 1.75 ലക്ഷം രൂപ ഡി.ആർ.ഐ.കണ്ടെടുത്തിരുന്നു. സ്വർണക്കടത്തിന് പാരിതോഷികമായി ലഭിച്ചതാണ് ഈ തുകയെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറയുന്നത്. ഈ തുക സർക്കാറിലേക്ക് കണ്ടുകെട്ടി. മൂന്ന് കിലോ സ്വർണവുമായി ദുബൈയിൽനിന്ന് എത്തിയപ്പോഴാണ് അദിനാൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ശൗചാലയത്തിൽ വെച്ച് അദിനാനിൽനിന്ന് സ്വർണം വാങ്ങി പുറത്തേക്ക്് കടക്കുന്നതിനിടെ സുനിൽ ഫ്രാൻസിസിനെയും ഡി.ആർ.ഐ.കൈയോടെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.