Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

നെടുമ്പാശ്ശേരിയിൽനിന്ന്​ സർവിസുകൾ നാളെ മുതൽ

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽനിന്ന്​ സർവിസുകൾ നാളെ മുതൽ
cancel

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തി​​​െൻറ പ്രവർത്തനം ബുധനാഴ്​ച ഉച്ചക്ക്​ രണ്ടുമുതൽ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രളയം മൂലം കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് താൽക്കാലികമായി മാറ്റിയ സർവിസുകൾ ബുധനാഴ്​ച ഉച്ചമുതൽ ഉണ്ടാകില്ല.

നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾക്ക് വിമാനക്കമ്പനികൾ നിലവി​െല വിമാനസമയപ്പട്ടിക തന്നെയാണ് ഉപയോഗിക്കുക. വിമാനത്താവളം പൂർണതോതിൽ പ്രവർത്തനക്ഷമമാണെന്ന്​ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.

വിമാനക്കമ്പനികൾ ഏറെയും കൊച്ചിയിൽനിന്നും തിരികെയുമുള്ള ബുക്കിങ് ആരംഭിച്ചതിനാൽ യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ വെബ്സൈറ്റ്​ വഴി 29ന് ഉച്ചക്കുശേഷമുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്യാമെന്ന്​ സിയാൽ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsflight servicemalayalam newsNedumbaserry airport
News Summary - Nedumbaserry re-Open tommarow-Kerala news
Next Story