രാജ്യാന്തര സർവിസുകൾ നിർത്തി
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവിസുകൾ ഈ മാസം 28 വരെ പൂർണമായി നിർത്തിവച്ചു. രാജ്യാന്തര സർവിസുകൾ കൊച്ചിയിലുമെത്തുന്നില്ല. ഞായറാഴ്ച രാവിലെ 9.40 ന് 86 യാത്രക്കാരുമായി ദുബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനം ഉയർന്നു പൊങ്ങിയതിനു ശേഷമാണ് രാജ്യാന്തര ടെർമിനൽ അടച്ചത്.
ആഭ്യന്തര സർവീസുകൾ തുടരുന്നുണ്ടെങ്കിലും യാത്രക്കാർ വളരെ കുറവാണ്. ഇതേതുടർന്ന് ചില സർവിസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നുണ്ട്.
ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാനെത്തുന്നവരേയും വന്നിറങ്ങുന്നവരേയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കൊറോണ ലക്ഷണമുള്ളവരെ ആംബുലൻസിൽ നേരിട്ട് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നുണ്ട്.
കരിപ്പൂർ: അന്താരാഷ്ട്ര സർവിസുകൾ നിർത്തി
കരിപ്പൂർ: യാത്രവിലക്ക് നിലവിൽ വന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസുകളും നിർത്തി. നിയന്ത്രണം പിൻവലിക്കുന്നത് വരെ ആഭ്യന്തര സർവിസുകൾ മാത്രമാകും ഉണ്ടാകുക. അബൂദബിയിൽ നിന്നുള്ള ഇത്തിഹാദാണ് ഞായറാഴ്ച അവസാനെമത്തിയ സർവിസ്. രാവിലെ എട്ടിനെത്തിയ വിമാനം ഒമ്പതിന് തിരിച്ചുപോയി. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ്, ഷാർജയിൽ നിന്നുളള എയർഇന്ത്യ, എയർ അറേബ്യ, മസ്കത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങളും സർവിസ് നടത്തി. ഖത്തർ എയർവേസ്, ഒമാൻ എയർ, എയർ അറേബ്യ എന്നിവ മടക്കയാത്രയിൽ ഇന്ത്യക്കാരെ കയറ്റാതെയാണ് സർവിസ് നടത്തിയത്. ബംഗളൂരു, ചെന്നൈ, ഡൽഹി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ആഭ്യന്തര സർവിസുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.