നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് ആഗസ്ത് 29ലേക്ക് മാറ്റി
text_fieldsനെടുമ്പാശേരി: സംസ്ഥാനം നേരിട്ട കനത്ത പ്രളയത്തെ തുടർന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇൗ മാസം 29ന് തുറക്കും. ഇന്നു ചേർന്ന സിയാൽ യോഗത്തിലാണ് തീരുമാനമെടുത്തത്. 26ന് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ വിമാനത്താവള ജീവനക്കാരിൽ ഭൂരിഭാഗത്തെയും പ്രളയം ബാധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ സമയം ആവശ്യമായതാണ് തീയതി നീട്ടാൻ കാരണം.
മധ്യ കേരളത്തിൽ പ്രളത്തെ തുടർന്നുള്ള സ്ഥിതി ഗതികൾ ഇനിയും പൂർവ്വ സ്ഥിതിയിലായിട്ടില്ല. വിമാനത്താവളത്തിനു സമീപത്തുള്ള റെസ്റ്ററൻറുകളും ഹോട്ടലുകളും ഇനിയും തുറന്നു പ്രവർത്തിച്ചിട്ടില്ലെന്നതും വിമാനത്താവളം തുറക്കൽ നീട്ടുന്നതിന് കാരണമായി.
പ്രളയത്തിൽപെട്ട് വിമാനത്താവളത്തിെൻറ റൺവേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയിരുന്നു. നേരത്തെ ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കായിരുന്നു പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ വിമാനത്താവളം അടച്ചത് നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.