മഴക്ക് ശമനം; നെടുമ്പാശേരി വിമാനത്താവളം തുറന്നു
text_fieldsനെടുമ്പാശ്ശേരി: ടാക്സിവേയിൽ വെള്ളം കയറിയതിനെ തുടർന്ന് സർവിസ് നിർത്തിെവച്ച കൊ ച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സർവിസുകൾ പുനരാരംഭിച്ചു. ടാക്സിവേയിലെ വെള്ളക്ക െട്ട് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കിയിരുന്നു. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ റൺവേ ഭാഗത്തേക്കുള്ള വെള്ളത്തിെൻറ ഒഴുക്കും കുറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച ഉച്ചമുതൽ സർവിസ് പുനരാരംഭിച്ചത്.
ഉച്ചക്ക് 12.15 ന് അബൂദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യം ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിമുതലാണ് സർവിസുകൾ നിർത്തിവെക്കേണ്ടി വന്നത്. സ്പൈസ്ജെറ്റും എയർഇന്ത്യയുടെ രണ്ട് സർവിസുകളുമൊഴികെ മറ്റ് സർവിസുകളെല്ലാം പതിവുപോലെ തന്നെ ഞായറാഴ്ച പ്രവർത്തിച്ചു.
വിമാനത്താവളത്തിലെ ടാക്സിവേയിലേക്കുമാത്രമാണ് വെള്ളം കയറിയത്. അപ്പപ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്തതിനാൽ റൺവേയിലേക്ക് കാര്യമായി വെള്ളം എത്തിയിരുന്നില്ല. പെയ്ത്തുവെള്ളം ഒഴുക്കിക്കളയുന്നതിനും സംവിധാനമുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.