നെടുമ്പാശ്ശേരി: ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം
text_fieldsനെടുമ്പാശ്ശേരി: സർവിസ് മുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സഹായത്തിനും സംശയനിവാരണത്തിനുമായി വിമാനത്താവള ത്തിൽ തുറന്ന എമർജൻസി ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം: 0484 3053500, 9072604009.
മുടങ്ങിയ സർവിസുകളിൽ ബുക്കുചെയ്തിരുന്ന യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മാറ്റുന്നതിനോ ടിക്കറ്റ് തുക മടക്കിനൽകാനോ പുനഃക്രമീകരിച്ച സർവിസുകളിൽ തി രുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യാനോ എയർ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കിയിട്ടു ണ്ട്. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് 044 40013001, 04424301930 നമ്പറുകളിൽ ബന്ധപ്പെടാം.
കൊച്ചിയിലേക്ക് നടത്തേണ്ട ശനിയാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകളുടെ പുനഃക്രമീകരണം: ഐ.എക്സ് 0435 കൊച്ചി-ദുൈബ വിമാനം തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 4.10ന് ദുൈബയിലെത്തും. ഐ.എക്സ് 0434 ദുൈബ-കൊച്ചി വിമാനം ദുൈബയിൽനിന്ന് വൈകീട്ട് 5.10ന് പുറപ്പെട്ട് രാത്രി 10.45ന് തിരുവനന്തപുരത്തെത്തും.
ഐ.എക്സ് 0412 ഷാർജ-കൊച്ചി വിമാനം പുലർച്ച 2.05ന് ഷാർജയിൽനിന്ന് പുറപ്പെട്ട് രാവിലെ 7.30ന് കോഴിക്കോട്ടെത്തും. ഐ.എക്സ് 0476 ദോഹ-കൊച്ചി വിമാനം രാവിലെ 6.20ന് ദോഹയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.20ന് തിരുവനന്തപുരത്തെത്തും.
എയർ ഇന്ത്യ കൊച്ചിയിൽനിന്ന് നടത്തിയിരുന്ന 11 സർവിസ് ശനിയും ഞായറും തിരുവനന്തപുരത്തേക്ക് മാറ്റി പുനഃക്രമീകരിച്ചിട്ടുണ്ട്. എ.ഐ 933/934/047 ഡൽഹി-കൊച്ചി-തിരുവനന്തപുരം-ദുബൈ സർവിസ് കൊച്ചി ഒഴിവാക്കി തിരുവനന്തപുരത്തുനിന്ന് സർവിസ് നടത്തും. എ.ഐ 509/510 ചെന്നൈ-കൊച്ചി-ചെന്നൈ, എ.ഐ 511/512 കൊച്ചി-തിരുവനന്തപുരം-കൊച്ചി, എ.ഐ 054/682 മുംബൈ-കൊച്ചി-മുംബൈ, എ.ഐ 466 കൊച്ചി-ഡൽഹി, എ.ഐ 588 കൊച്ചി-ബംഗളൂരു സർവിസുകളാണ് ഇന്നും നാളെയും തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ശനിയാഴ്ചത്തെ എ.ഐ 048 ഡൽഹി-കൊച്ചി, എ.ഐ 681/055 മുംബൈ-കൊച്ചി-മുംബൈ, എ.ഐ 963 കൊച്ചി-ജിദ്ദ, എ.ഐ 587 ബംഗളൂരു-കൊച്ചി സർവിസുകളും തിരുവനന്തപുരത്തുനിന്നാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.