കോവിഡ് ബാധിതന് മൂവായിരത്തോളം പേരുമായി സമ്പർക്കം; നെടുങ്കണ്ടം ടൗൺ അടച്ചു
text_fieldsതൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് 3000ഓളം പേരുമായി സമ്പർക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കമാണ് നെടുങ്കണ്ടത്തേതെന്നാണ് കരുതുന്നത്. മത്സ്യവ്യാപാരിയെ കൂടാതെ മറ്റ് 47 പേർക്കും നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് കേരള-തമിഴ്നാട് അതിർത്തി പട്ടണമായ നെടുങ്കണ്ടം ടൗൺ മൈക്രോ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച് പൂർണമായി അടച്ചു.
എക്സൈസ് ജീവനക്കാർ, പഞ്ചായത്ത്-ബാങ്ക് ജീവനക്കാർ എന്നിവർക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3000ത്തോളം പേരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് കഴിഞ്ഞ ദിവസം അടച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 3, 4, 5, 6, 14, 15, 16 വാർഡുകൾ ഉൾപ്പെടുന്ന ബി.എഡ് കോളജ് മുതൽ സുഗന്ധഗിരി വരെയുള്ള നെടുങ്കണ്ടം - കൽകൂന്തൽ റോഡിന്‍റെ ഇരുവശവും, 3, 4 വാർഡുകളിൽ ഉൾപ്പെടുന്ന യുവരാജ് ഹോട്ടൽ മുതൽ ഹോളിക്രോസ് സ്കൂൾ വരെയുള്ള നെടുങ്കണ്ടം പച്ചടി റോഡിന്‍റെ ഇരുവശവും, 6, 14 വാർഡുകളിൽ ഉൾപ്പെടുന്ന കിഴക്കേ കവല മുതൽ എസ്.ഡി.എ സ്കൂൾ വരെയുള്ള നെടുങ്കണ്ടം താന്നിമൂട് റോഡിന്‍റെ ഇരുവശവും എന്നീ പ്രദേശങ്ങൾ കൂടി ഇന്ന് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.