കസ്റ്റഡി മരണം:ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഗുരുതര കൃത്യവിലോപം
text_fieldsകോട്ടയം: കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട ്ടിലെ കണ്ടെത്തലുകൾ റീ പോസ്റ്റ്മോർട്ടത്തിൽ പൂർണമായും തള്ളിയ സാഹചര്യത്തിൽ ആ ദ്യം പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ ക ർശന നടപടി ഉണ്ടായേക്കും.
മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറും പി.ജി വിദ്യാർഥിയുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇവരുടെ റിപ്പോർട്ട് തേള്ളണ്ടി വന്നത് ഗുരുതര വീഴ്ചയാണെന്നും കമീഷെൻറ അന്തിമ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ഉണ്ടാവുമെന്നും ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.ന്യുമോണിയയാണ് മരണകാരണമെന്നാണ് ആദ്യ റിപ്പോർട്ട്. ഇത് ശരിയല്ലെന്നും ഇപ്പോൾ ലഭിച്ച പ്രഥമവിവരമനുസരിച്ച് ആദ്യ റിപ്പോർട്ട് പൂർണമായും തള്ളുകയാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആദ്യം തെറ്റായ റിപ്പോർട്ട് നൽകിയവർക്കെതിരെ കർശന നടപടി വേണ്ടതുണ്ട്.
നടപടി എടുക്കേണ്ടത് സർക്കാറാണ്. കമീഷൻ ഇക്കാര്യത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്യും. ഗുരുതര പരിക്കുകളാണ് കണ്ടെത്തിയത്. മൂന്നാംമുറ പ്രയോഗിച്ചതിെൻറ സൂചനകളും കാണുന്നുണ്ട്. ആദ്യ റിപ്പോർട്ടിൽ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. പരിക്കുകളുടെ പഴക്കം റിേപ്പാർട്ടിൽ ഇല്ല. മരണകാരണം ന്യുമോണിയ എന്നാണ് രേഖപ്പെടുത്തിയത്. ന്യുമോണിയ ഉണ്ടാകാനുള്ള കാരണവും റിപ്പോർട്ടിൽ ഇല്ല. പല്ല്, മുടി, എല്ല്, കരൾ, വൃക്ക എന്നിവ ഡി.എൻ.എ അടക്കം വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ടുകൾ കൂടി ലഭിച്ചശേഷം കമീഷൻ വ്യക്തമായ നിഗമനത്തിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുകാലുകളും അകത്തിവെച്ച് രാജ്കുമാറിനെ ക്രൂരമായി മർദിച്ചെന്നു വ്യക്തമായിട്ടുണ്ട്. ഇത് പണ്ടുകാലത്തെ ശിക്ഷാവിധിയാണ്. നെയ്യാറ്റിൻകര ഉരുട്ടിക്കൊലക്കേസുമായി ഇതിന് കാര്യമായ സാദൃശ്യമുണ്ട്. ആ കേസും അന്വേഷിച്ചത് താനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.