നെടുങ്കണ്ടം കസ്റ്റഡി മരണം: അഞ്ച് പൊലീസുകാർ കൂടി അറസ്റ്റിൽ
text_fieldsകൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ മുഖ്യപ്രതിയായ എസ്.ഐക്ക് പിന്നാലെ രണ്ട് എ.എസ്.ഐമാർ അടക്കം ആറ് പൊലീസുകാരെക്കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. രണ്ടുമുതൽ ഏഴ ുവരെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ സി.ബി. െറജിമോൻ (48), സിവിൽ പൊലീസ് ഓ ഫിസർമാരായ എസ്. നിയാസ് (33), സജീവ് ആൻറണി (42), ഹോം ഗാർഡ് കെ.എം. ജയിംസ് (52), സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ് (31), അസി. സബ് ഇൻസ്പെക്ടർ റോയ് പി. വർഗീസ് (54) എന്നിവരെയാണ് സി.ബി.ഐ സംഘം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആറുപേരെയും സി.ബി.ഐയുടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി.
ഇവരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ സമർപ്പിച്ചു. എന്നാൽ, അറസ്റ്റ് സംബന്ധിച്ച് പ്രതിഭാഗം നിയമപ്രശ്നം ഉന്നയിച്ചതോടെ കോടതി ആറുപേർക്കും ആദ്യം ഇടക്കാല ജാമ്യം അനുവദിച്ച് തുടർനടപടികളിലേക്ക് കടന്നിരുന്നു. എന്നാൽ, പിന്നീട് ജാമ്യം നൽകാതെ എല്ലാവരെയും മാർച്ച് രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ആറ് പ്രതികളും നേരത്തേ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തതാണ്. ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു പ്രതിഭാഗത്തിെൻറ എതിർപ്പ്.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ കോലാഹലമേട് കസ്തൂരി ഭവനത്തിൽ രാജ് കുമാർ (53) പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ മരിച്ച സംഭവത്തിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. 2019 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.