നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം സി.ബി.ഐക്ക് വിട്ടു
text_fieldsതിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണകേസിെൻറ അന്വേഷണം സി.ബി.െഎക്ക് വിടാൻ മന്ത്രിസഭ യോഗം തീ രുമാനിച്ചു. നിലവിൽ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കവെയാണ് സി.ബി.െഎയെ കേസ് ഏൽപിക് കുന്നത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് നടപടി.
രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കാനുണ് ടായ സാഹചര്യവും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചുണ്ടായ അസ്വാഭാവിക മരണവും സംബന്ധിച്ച ക്രൈം 349/19 നമ്പര്‍ കേസിെൻ റ അന്വേഷണമാണ് സി.ബി.ഐയെ ഏല്‍പിക്കുക. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീ ഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിെൻറ കുടുംബം നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരുന്നതിന് മുമ്പുതന്നെ സർക്കാർ സി.ബി.െഎ അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു. കോടതി അന്വേഷണം സി.ബി.െഎക്ക് വിട്ടാൽ സർക്കാറിന് തിരിച്ചടിയായി വിലയിരുത്തൽ വരും. ഇൗ സാഹചര്യത്തിൽകൂടിയാണ് കോടതി വിധിക്ക് മുമ്പുതന്നെ സർക്കാർ തീരുമാനം എടുത്തത്. ജുഡീഷ്യൽ അന്വേഷണ കമീഷൻ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. റീ പോസ്റ്റ്മോർട്ടം കമീഷൻ നിർദേശപ്രകാരം നടത്തുകയും ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്‍കുമാര്‍ കസ്റ്റഡിയിൽ മരിച്ചതില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ഹൈകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവിെൻറ ജാമ്യഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ സജീവ് ആൻറണിക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
നെടുങ്കണ്ടം കസ്റ്റഡി മരണം: നാലാം പ്രതിക്ക് ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതിയായ പൊലീസുകാരന് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതായും വിലയിരുത്തി നാലാം പ്രതിയും പൊലീസുകാരനുമായ സജീവ് ആൻറണിക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, മൂന്നുമാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിക്ക് മുന്നില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മുതല്‍ 11 വരെ ഹാജരാകണം എന്നിങ്ങനെ അടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.