നെടുങ്കണ്ടം കസ്റ്റഡിമരണം: ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി –മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജയിൽ, പൊലീസ് ഉദ്യോഗസ്ഥരിൽ ചി ലർക്ക് വീഴ്ചയുണ്ടായെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നെടുങ്കണ്ടം കസ്റ്റഡി മര ണത്തിെൻറ പശ്ചാത്തലത്തിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് കമീഷൻ ചെയർ മാൻ ആൻറണി ഡൊമിനിക് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊലീസ് സ്റ്റേഷൻ, ജയിൽ എന്നിവിട ങ്ങളിൽനിന്ന് പരിശോധനക്ക് എത്തിക്കുന്ന പ്രതികളെ നേരിൽ കാണാതെയും രോഗവിവരം അന്വേ ഷിക്കാതെയും പൊലീസുകാരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഡോക്ടർമാർ റിപ്പോർട്ട് എഴു തി നൽകുന്നെന്ന് കമീഷൻ നിരീക്ഷിച്ചു.
രാജ്കുമാറിെൻറ മരണം സ്ഥിരീകരിക്കുന്ന ഡോ ക്ടറുടെ സർട്ടിഫിക്കറ്റ് കമീഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നായിരുന്നു ജയി ൽ സൂപ്രണ്ടിെൻറ മറുപടി. പ്രതിയെ ജയിലിലെത്തിച്ചപ്പോൾ ശരീരത്തിലെ പരിക്കുകൾ ജയിൽ, ആശുപത്രി രേഖകളിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന് കമീഷൻ കണ്ടെത്തി. അവശനായ രാജ്കുമാറിെൻറ ദേഹസ്ഥിതി രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രജിസ്റ്റർ ഇല്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
രാജ്കുമാറിെൻറ ആരോഗ്യസ്ഥിതി, ആശുപത്രിയിൽ കൊണ്ടുപോകാൻ എസ്കോർട്ട് ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങൾ യഥാസമയം മുതിർന്ന ജയിൽ ഉദ്യോഗസ്ഥരെേയാ ജയിൽ മേധാവിയെയോ അറിയിച്ചില്ലെന്ന് സൂപ്രണ്ട് സമ്മതിച്ചു.
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന രാജ്കുമാറിൽനിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് എഴുതിവാങ്ങി വിരലടയാളം പതിപ്പിച്ചത് വിചിത്രമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ആളെ കണ്ടിട്ട് കുഴപ്പം തോന്നാത്തത് കൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാത്തതെന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദം അവിശ്വസനീയമാണ്. ചികിത്സ കിട്ടാനുള്ള കാലതാമസം കുമാറിെൻറ മരണത്തിന് ഏതെങ്കിലും തരത്തിൽ ഹേതുവായിട്ടുണ്ടാകുമെന്നും ഉത്തരവിലുണ്ട്. പീരുമേട് സബ്ജയിൽ അധികൃതരുടെ വീഴ്ച കമീഷൻ കണ്ടെത്തി.
നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ കമീഷന് സ്റ്റേഷൻ രേഖകളും മറ്റും പരിശോധിക്കാൻ കഴിഞ്ഞില്ല. അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൊണ്ടുപോയെന്ന മറുപടിയാണ് എസ്.എച്ച്.ഒ നൽകിയത്. വിവരങ്ങൾ നൽകാൻ ഒരു ഓഫിസറെ പോലും കമീഷന് മുന്നിൽ ഹാജരാക്കിയില്ല. അന്വേഷണത്തിന് കമീഷൻ വരുമെന്ന് അറിയിച്ചിട്ടും വിവരങ്ങൾ അറിയുന്ന പൊലീസുകാരനെ സർഫാസി കേസ് അന്വേഷിക്കുന്ന അഭിഭാഷക കമീഷെൻറ ഡ്യൂട്ടിക്ക് അയച്ചത് മനഃപൂർവമാണോ എന്ന സംശയവും കമീഷൻ പ്രകടിപ്പിച്ചിട്ടുണ്ട്.
ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടണം
തിരുവനന്തപുരം: ലോക്കപ് മർദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടണെമന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിെൻറ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനശേഷം ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ പൊലീസും ബാധ്യസ്ഥരാണ്. സേനയുടെ പെരുമാറ്റത്തെക്കുറിച്ചും മൂന്നാംമുറ ഒഴിവാക്കേണ്ടതിനെക്കുറിച്ചും നിരവധി സർക്കുലറുകൾ പൊലീസ് മേധാവി ഇറക്കിയിട്ടുണ്ട്. എന്നിട്ടും കിരാത പ്രവൃത്തികൾ ആവർത്തിക്കുന്നത് സസ്പെൻഷൻ ഉണ്ടായാൽ വർധിതവീര്യത്തിൽ തിരിച്ചെത്താമെന്ന ധാരണയുള്ളതുകൊണ്ടാണ്. പ്രതിയെ ജയിലിൽ എത്തിക്കുമ്പോൾ തത്സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരിക്കുകളും പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
രജിസ്റ്ററിെൻറ കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിക്കണം. പ്രതികളെ ഡോക്ടർ പരിശോധിച്ച് രോഗവിവരങ്ങളും പരിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണം. പൊലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽനിന്ന് വൈദ്യപരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ പരിശോധിച്ച് നിക്ഷ്പക്ഷ റിപ്പോർട്ട് തയാറാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകണം. മെഡിക്കൽ റിപ്പോർട്ട് എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ ഡോക്ടർമാർ എഴുതണം.
ജയിൽ അന്തേവാസികളുടെ ആശുപത്രി പ്രവേശനവും മരണവും ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചെന്ന് ജയിൽ സൂപ്രണ്ട് ഉറപ്പാക്കണം. ജയിൽ അന്തേവാസികൾക്ക് എസ്കോർട്ട് ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സംസ്ഥാന പൊലീസ് മേധാവിയും ജയിൽ മേധാവിയും നിർദേശം നൽകണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.