നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണത്തിൽ ചില കണ്ണികൾ വിട്ടുപോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിെൻറ അന്വേഷണത്തിൽ ചില കണ്ണികൾ വിട്ടുപോയ തായി ഹൈകോടതി. പൊലീസ് അന്വേഷണം നിഷ്പക്ഷമല്ലെന്ന് കരുതുന്നതായും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ പറഞ്ഞു. ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിെൻറ ജാമ്യഹരജി പരിഗണി ക്കെവയാണ് കോടതിയുടെ നിരീക്ഷണം.
കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ മജിസ ്േട്രറ്റ് മുമ്പാകെ ഹാജരാക്കിയപ്പോൾ പൊലീസ് ഉപദ്രവിച്ചോയെന്ന് ചോദിച്ചോ, എന്ത് മറുപടിയാണ് നൽകിയത് എന്നീ വിവരങ്ങൾ അടങ്ങുന്ന മജിസ്ട്രേറ്റിെൻറ നടപടിക്രമങ്ങളുടെ രേഖ ഹാജരാക്കാൻ നിർദേശിച്ച കോടതി, കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.പ്രോസിക്യൂഷെൻറ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി രാജ്കുമാറിനെ പരിശോധിച്ച ഡോക്ടർ, ജയിൽ സൂപ്രണ്ട് എന്നിവരടക്കമുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന സംശയവും പ്രകടിപ്പിച്ചു. പൊലീസ് സ്റ്റേഷനകത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചോയെന്ന് കോടതി ആരാഞ്ഞു. അകത്തെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ ലഭ്യമായിരുന്നില്ലെന്നായിരുന്നു ഇതിന് പൊലീസിെൻറ മറുപടി. സി.സി ടി.വിയിൽ ഈ ദൃശ്യങ്ങൾ പതിയാത്ത സംഭവം സംശയകരമാണെന്ന് കോടതി പറഞ്ഞു. കൺട്രോൾ റൂമിൽനിന്ന് കാണാനാവുംവിധം സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ജൂൺ 16ന് കസ്റ്റഡിയിലിരിക്കെ രാജ്കുമാറുമായി പൊലീസ് ഡോക്ടറെ സമീപിച്ചിരുന്നു. പൊലീസിനെ വെട്ടിച്ചോടിയപ്പോൾ വീണ് പരിക്കേറ്റെന്നാണ് പൊലീസ് പറഞ്ഞത്. മെഡിക്കൽ രേഖകളുടെ കൂട്ടത്തിൽ ഇതിെൻറ പരിശോധന റിപ്പോർട്ടുകളില്ല. ഡോക്ടർ കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നുവേണം കരുതാൻ. ഡോക്ടർക്കെതിരെ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന് അന്വേഷണം പൂർത്തിയായശേഷമേ പറയാനാകൂവെന്ന് സർക്കാർ വ്യക്തമാക്കി. സഹതടവുകാരോട് രാജ്കുമാർ മർദനകാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ജയിൽ സൂപ്രണ്ട് ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഇപ്പോൾ ആർക്കും എന്തുമൊഴിയും നൽകാനാവും. എന്നാൽ, സാഹചര്യങ്ങൾ അസത്യം പറയില്ല.
35 ദിവസമായി ഹരജിക്കാരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്നിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. ഏഴ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് തടസ്സം ഉണ്ടാക്കുന്നതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ജാമ്യം അനുവദിക്കുന്നത് അപക്വ നടപടിയാകുമെന്നും സർക്കാർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.