നെടുങ്കണ്ടം കസ്റ്റഡി മരണം: വീണ്ടും പോസ്റ്റ്മോർട്ടത്തിന് ജുഡീഷ്യൽ കമീഷൻ നിർദേശം
text_fields
തൊടുപുഴ: കസ്റ്റഡി മർദനത്തെ തുടർന്ന് ജയിലിൽ മരിച്ച രാജ്കുമാറിെൻറ മൃതദേഹം പുറത്തെടുത്ത് വീണ്ടും പേ ാസ്റ്റ്മോർട്ടം നടത്തുമെന്ന് ജുഡീഷ്യൽ കമീഷൻ. പൊലീസിനും ആർ.ഡി.ഒക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന ്നും ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. നിലവിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൃത് യതയില്ലാത്തതും ഗുരുതര പിഴവുകളുള്ളതുമാണ്. ഗൗരവത്തോടെയുള്ളതായിരുന്നില്ല ആദ്യ റിപ്പോര്‍ട്ട്.
ആന്തരികാവയവ ങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും നിർണയിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ, 22 മുറിവും ചതവുകളും കണ്ടെത്തിയതായി പറയുന്ന റിപ്പോർട്ടിൽ ഒന്നിെൻറപോലും പഴക്കം രേഖപ്പെടുത്തിയിട്ടില്ല. ഇതു പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്കുമാറിെൻറ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താൻ പൊലീസിന് നിര്‍ദേശം നല്‍കിയതായും ജസ്റ്റിസ് നാരായണക്കുറുപ്പ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജ്കുമാറിെൻറ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയത് വീഴ്ചയാണ്. ഈ ദിവസങ്ങളില്‍ എന്തു സംഭവിെച്ചന്ന് പരിശോധിക്കണം. എല്ലാസാഹചര്യവും പരിശോധിക്കും. പൊലീസ് പിടികൂടുന്നതിന് മുമ്പ് നാട്ടുകാര്‍ മര്‍ദിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അക്കാര്യവും നോക്കണം. വൈദ്യപരിശോധന നൽകാന്‍ വൈകിയതും അന്വേഷണ പരിധിയിലുണ്ടെന്ന് നാരായണക്കുറുപ്പ് പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിസ്തരിക്കും. രാജ്കുമാറിെൻറ കസ്റ്റഡി സംബന്ധിച്ച് എസ്.പിക്ക് ധാരണയുണ്ടായിരുന്നിരിക്കാം. ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ പ്രതിയെ കസ്റ്റഡിയില്‍ വെക്കാനാവില്ലെന്നാണ് നിയമം. അതിനാല്‍ മുകളിലുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നീതിന്യായ വിഭാഗത്തിെൻറ വീഴ്ച പരിശോധിക്കുന്നത് കമീഷെൻറ പരിധിയില്‍ വരുമോ എന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അവശനായ ഒരാളെ ജയിലിലേക്ക് എത്തിക്കുമ്പോള്‍ കര്‍ശന നിരീക്ഷണം ആവശ്യമായിരുന്നു. ആറു മാസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.