നെടുങ്കണ്ടം കസ്റ്റഡി മരണം: ജാമ്യം തേടി എസ്.െഎ ഹൈകോടതിയിൽ
text_fieldsകൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബു ജാമ്യം തേടി ഹൈ കോടതിയിൽ. കട്ടപ്പന ഡിവൈ.എസ്.പിയുടെയും ഇടുക്കി എസ്.പിയുടെയും നിർദേശ പ്രകാരമാണ ് സാമ്പത്തിക ഇടപാട് കേസിൽ പ്രതിയായ രാജ്കുമാറിനെ അറസ്റ്റ് ചെയ്ത് തടവിൽ വെച്ചതെന്ന് പറഞ്ഞുള്ള ഹരജിയിൽ ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ സർക്കാറിെൻറ വിശദീകരണം തേടി.
അറസ്റ്റുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ നിർദേശം അച്ചടക്കമുള്ള കീഴുദ്യോഗസ്ഥനായ താൻ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. ജൂലൈ മൂന്നിന് തന്നെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം ഏറക്കുറെ പൂർത്തിയായ അവസ്ഥയിലാണ്. കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
മേലുദ്യോഗസ്ഥർ നിർദേശിച്ചിട്ടാണോ രാജ്കുമാറിനെ മർദിച്ചതെന്ന് കോടതി ചോദിച്ചു. മർദിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കസ്റ്റഡിയിലിരിക്കെ മൂന്ന് ഡോക്ടർമാർ പരിശോധിച്ചിരുന്നു. അപ്പോഴൊന്നും പരിക്കുകളുണ്ടായിരുന്നില്ല.
റിമാൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മരിച്ചത്. എല്ലാ കാര്യങ്ങളും ഡിവൈ.എസ്.പിയോട് ചോദിച്ചാണോ ചെയ്യാറുള്ളതെന്ന് കോടതി ചോദിച്ചു. രാജ്കുമാറിെൻറ ദേഹത്ത് പരിക്കുകളും ഒടിവുകളുമുണ്ടെന്നും ആരാണ് ഇത്ര ക്രൂരമായി പീഡിപ്പിച്ചതെന്നും കോടതി ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.