രാജ്കുമാറിനെ വീട്ടിലെത്തിച്ച് ഭാര്യയുടെയും അമ്മയുടെയും മുന്നിലും മർദിച്ചു
text_fieldsപീരുമേട്: റിമാൻഡിലിരിക്കെ മരിച്ച വാഗമൺ കസ്തൂരി ഭവനിൽ രാജ്കുമാറിന് സ്വന്തം വീട്ടിൽ ഭാര്യയുടെയും അമ്മയുടെയു ം സാന്നിധ്യത്തിലും പൊലീസ് മർദനമേറ്റു. രാത്രി 12ന് ശേഷം വീട്ടിൽ കുമാറിനെ കൊണ്ടുവന്ന പൊലീസ് ക്രൂരമായി മർദിച് ചതായി ഭാര്യ വിജയയും അമ്മ കസ്തൂരിയും ‘മാധ്യമ’ത്തോട് പറഞ്ഞു.
കോലാഹലമേട്ടിലെ എസ്റ്റേറ്റ് ലയത്തിൽ ജൂൺ 12 രാത ്രി 12ന് ശേഷമാണ് നെടുങ്കണ്ടം പൊലീസ് എത്തിച്ചത്. ലയത്തിലെത്തിയ പൊലീസുകാർ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടോ എന്നും ബാങ്ക് പാസ് ബുക്കുകളും അന്വേഷിച്ചു. പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനാൽ വിലങ്ങ് അണിയിച്ച് നിർത്തിയ രാജ്കു മാറിനെ മർദിച്ചു.
ലാത്തി ഉപയോഗിച്ച് അരക്ക് താഴെയും കാലുകളിലും ക്രൂരമായി അടിച്ചെന്ന് ഭാര്യ വിജയയും അമ്മ ക സ്തൂരിയും ബന്ധു രാജേന്ദ്രനും പറഞ്ഞു. സമീപവാസികളും സാക്ഷികളാണ്. വീട്ടിൽ എത്തിക്കുമ്പോൾ കവിളിൽ അടികൊണ്ട പാടുണ ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നമുണ്ടായിരുന്നില്ല. രാജ്കുമാറിനെ ഓടിച്ചു പിടിച്ചതാണെന്ന പൊലീസിെൻറ വാദം ന ുണയാണ്. മരണ കാരണം പുറത്തുവരണം. ഇതിന് പിന്നിൽ ഉന്നതർ ഉണ്ടെന്നും പറഞ്ഞു.
രാജ്കുമാറിന് അക്കൗണ്ടില്ലാത്ത സഹകരണ ബാങ്കിലെ 150 ചെക്കുകൾ നൽകിയത് ആരാെണന്ന് അന്വേഷിക്കണം. ദരിദ്രനായ കുമാറിന് ഈടില്ലാതെ എട്ടുലക്ഷം വിലമതിക്കുന്ന ഇന്നോവ കാർ ഒന്നേകാൽ ലക്ഷം രൂപക്ക് നൽകുകയും മുഴുവൻ പണവും നൽകാത്തതിനാൽ ഉടമ വാഹനം തിരികെ കൊണ്ടുപോവുകയും ചെയ്ത സംഭവവുമുണ്ട്. ഒരുമാസത്തിനിടെ വാഹനം 7300 കിലോമീറ്റർ ഓടി. കുമാറിന് ഡ്രൈവിങ് അറിയില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
രാവിലെ 10.30ന് മരിച്ചിട്ടും ഭാര്യയെയും ബന്ധുക്കളെയും വൈകീട്ട് മുന്നുവരെ വിവരം അറിയിച്ചില്ല. പൊലീസ് കസ്റ്റഡിയിൽ മരണം ഉണ്ടായിട്ടും എം.എൽ.എ ഇടപെട്ടില്ലെന്നും പറഞ്ഞു. മരണ കാരണം അറിയാൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ തെളിവ് ശേഖരിച്ചു
നെടുങ്കണ്ടം: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. എ.ഡി.ജി.പി ഗോപേഷ് അഗർവാൾ, ക്രൈംബ്രാഞ്ച് കോട്ടയം എസ്.പി കെ.എം. സാബു മാത്യു എന്നിവരാണ് എത്തിയത്. അന്വേഷണം പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്കുമാറിെൻറ മരണവും ഹരിത ഫിനാൻസ് വായ്പ തട്ടിപ്പും പൊലീസ് വീഴ്ചയും സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കും. ജില്ല ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കുമാറിന് ക്രൂരമർദനമേറ്റെന്നാണ് കണ്ടെത്തൽ.
കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയുടെ മേൽനോട്ടത്തിലുള്ള സംഘത്തിൽ ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ജോൺസൺ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈ.എസ്.പി കെ.എസ്. സാബു, ഡിറ്റക്ടിവ് ഇൻസ്പെക്ടർമാരായ സജു വർഗീസ്, എസ്. ജയകുമാർ, എ.എസ്.ഐമാരായ പി.കെ. അനിരുദ്ധൻ, വി.കെ. അശോകൻ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും അന്വേഷണം. പൊലീസിലെ മറ്റു വിഭാഗങ്ങളിൽനിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജിക്ക് അനുവാദം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11ന് കോലാഹലമേട്ടിലെ കുമാറിെൻറ വീട്ടിലെത്തിയ ഐ.ജിയും സംഘവും കുമാറിെൻറ ഭാര്യ വിജയ, അമ്മ കസ്തൂരി എന്നിവരുമായി സംസാരിച്ചു. തുടർന്ന് പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഉച്ചക്ക് 2.15നാണ് നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്. എ.ഡി.ജി.പി 20 മിനിറ്റ് നെടുങ്കണ്ടം എസ്.ഐയുടെ ഓഫിസിൽ ചെലവഴിച്ചു.
പൊലീസിന് കൈമാറുംമുമ്പ് രാജ്കുമാറിനെ മർദിച്ചെന്ന്; 30ഓളം പേർക്കെതിരെ കേസ്
നെടുങ്കണ്ടം: രാജ്കുമാറിനെ പിടികൂടി പൊലീസിനെ ഏൽപിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്. മർദനത്തിനുശേഷമാണ് പൊലീസിന് കൈമാറിയതെന്ന് ആരോപിച്ചാണ് സ്ഥലവാസികളായ കണ്ടാലറിയാവുന്ന 30ഓളം പേർക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്തത്. നെടുങ്കണ്ടം പഞ്ചായത്ത് മെംബർ ആലീസ് തോമസ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.കഴിഞ്ഞ 12ന് കുട്ടിക്കാനത്ത് കമാൻഡർ ജീപ്പിലും കാറിലും എത്തിയവർ രാജ്കുമാറിനെ മർദിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.