Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്റ്റഡി...

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
High Court
cancel

കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ എ​സ്.​ഐ അ​ട​ക്ക​മു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പാ​ധി​ക​ളോ​ടെ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. പ്ര​തി​ക​ളാ​യ എ​സ്.​ഐ കെ.​എ. സാ​ബു, എ.​എ​സ്.​ഐ സി.​ബി. റെ​ജി​മോ​ൻ, സി.​പി.​ഒ എ​സ്. നി​യാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​ജീ​വ് ആ​ന്‍റ​ണി എ​ന്നി​വ​രെ ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​യ​മ​നം ന​ൽ​ക​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ തി​രി​ച്ചെ​ടു​ക്കാ​നാ​ണ് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് പി.​എം. മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

സ​സ്​​പെ​ൻ​ഷ​നെ​തി​രെ ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ജ് കു​മാ​ർ 2019 ജൂ​ൺ 21ന് ​ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ മ​ര​ണ​പ്പെ​ട്ട കേ​സി​ലാ​ണ്​ ഹ​ര​ജി​ക്കാ​ർ പ്ര​തി​ക​ളാ​യ​ത്. കേ​സി​ൽ സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. 2019 ജൂ​ൺ 26 മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nedunkandam custody deathhigh court
News Summary - Nedunkandam custodial death: High Court order to take back the accused officials
Next Story