നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ് പൊലീസുകാരെ പിരിച്ചുവിടും
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാെരന്ന് കണ്ടെത്തിയ ഒരു എസ്.െഎ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടാൻ നിർദേശം നൽകിയെന്ന് സർക്കാർ.
സംഭവം അന്വേഷിച്ച ജുഡീഷ്യൽ അന്വേഷണ കമീഷെൻറ റിപ്പോർട്ടിനൊപ്പം നിയമസഭയിൽ സമർപ്പിച്ച ആക്ഷൻ ടേക്കൻ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എസ്.െഎ കെ.എ. സാബു, എ.എസ്.െഎ റോയ്, ഡ്രൈവർ നിയാസ്, സി.പി.ഒമാരായ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജയിംസ് എന്നിവരെയാണ് പിരിച്ചുവിടാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ശിപാർശ നൽകിയത്. കൂടാതെ നാല് വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരിൽനിന്ന് പിഴയീടാക്കി കർശന വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്.
ഗീതു ഗോപിനാഥ്, സന്തോഷ്, ടി. അമ്പിളി, അഞ്ജു, രജനി എന്നീ കോൺസ്റ്റബിൾമാർക്കെതിരെയാണ് വകുപ്പുതല നടപടിക്കുള്ള ശിപാർശ. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ ചികിത്സിക്കാൻ വിസമ്മതിച്ച മൂന്ന് ഡോക്ടർമാർെക്കതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് അന്വേഷണം നടത്തും.
മരിച്ച രാജ്കുമാറിെൻറ അടുത്ത ബന്ധുക്കൾക്ക് ധനസഹായമായി 45 ലക്ഷം രൂപ വീതിച്ചുനൽകാനും തീരുമാനിച്ചു. 2019ലാണ് രാജ്കുമാർ (49) പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.
സർക്കാറിന് നന്ദി അറിയിച്ച് ഭാര്യ
പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലീസുകാരെ സർവിസിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിൽ സർക്കാറിന് നന്ദി അറിയിച്ച് മരണപ്പെട്ട രാജ്കുമാറിെൻറ ഭാര്യ വിജയ. മറ്റൊരു കുടുംബത്തിനും ഇതുപോലെ സംഭവിക്കരുതെന്ന് വിജയ പറഞ്ഞു.
എത്ര നടപടിയും മറ്റ് സഹായ ങ്ങളും ഉണ്ടായാലും കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരമാകില്ല. കുടുംബം അനാഥപ്പെടുകയും കുടുംബനാഥൻ നഷ്ടപ്പെടുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ചതുപോലെ വിജയക്ക് പീരുമേട് താലൂക്ക് ഓഫിസിൽ എൽ.ഡി ക്ലർക്കായി ജോലി നൽകിയിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള പണവും സർക്കാർ നൽകിയതായും വിജയ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.