അന്തർ സംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം കേന്ദ്ര ത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബസ് മുഖനേയുള്ള യാത്ര കേരളത്തെ സംബന്ധിച്ച് പ്രായോഗികമ ല്ല. ബംഗാള്‍, അസം, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതൽ പേരും. ഇവരെ ബസുകളില്‍ നാട്ടിെലത്തിക് കുന്നത് രോഗം പടരാനുള്ള സാഹചര്യമുണ്ടാകും. അതിനാൽ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കാന്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ 3,60,000 അതിഥി തൊഴിലാളികളാണ് 20826 ക്യാമ്പുകളിലായി താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ്. ഇത്രയും ആളുകളെ ബസില്‍ ഒരുമിച്ച് കൊണ്ടുപോവുമ്പോള്‍ സാമൂഹിക അകലം പാലിക്കാൻ സാധിക്കില്ല. ഇത് രോഗബാധക്ക് കാരണമാവും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായും മുഖമന്ത്രി അറിയിച്ചു.
ക്രമം പാലിച്ച് മാത്രമേ ഇവരെ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ. എല്ലാവരും ഒരുമിച്ച് യാത്രക്കൊരുങ്ങുന്നതിനാല്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതെല്ലാം പൂര്‍ണമായും തടയണം. ഇതിന് പൊലീസിന് നിര്‍ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ ഞു.
ട്രെയിനിലാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെ ഇവരുടെ ചികിത്സയും മറ്റും നോക്കാം. ഭക്ഷണവും വെള്ളവും ഉണ്ടാകും. അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അംഗീകാരം ലഭിച്ചതിനാല്‍ യാത്ര അവസരം ഒരുങ്ങുന്നുവെന്ന് കരുതാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.