സ്വന്തമായൊരു റേഡിയോ വേണം; വയോധികയുടെ മോഹം സഫലീകരിച്ച് കൊടുങ്ങല്ലൂർ പൊലീസ്
text_fieldsകൊടുങ്ങല്ലൂർ: തങ്കമണിക്ക് ഇനി പാട്ട് കേട്ട് ഉറങ്ങാം. ജീവിത സായാഹ്നത്തിൽ കൂട്ടായി റേഡിയോ ഉണ്ടാകും. ഒരു റേഡിയേ ാ വേണമെന്ന തെൻറ നാളുകളായുളള അഭിലാഷം നിറവേറ്റിയതിന് ഈ വയോധിക സല്യൂട്ട് ചെയ്യുന്നത് കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിനെയാണ്. കോവിഡിെൻറ കാലത്ത് കേരളം ദർശിച്ചുകൊണ്ടിരിക്കുന്ന പൊലീസിലെ മാനുഷികതയിൽ ശ്രദ്ധേയമാകുകയാണ് ഈ റേഡിയോവിെൻറ കഥയും.
ജനമൈത്രി പൊലീസ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഷൻ പരിധിയിലുള്ള വയോധികരുടെ ക്ഷേമം തിരക്കുന്നതിനിടയിലാണ് ഒറ്റക്ക് താമസിക്കുന്ന തങ്കമണിയെ പരിചയപ്പെടുന്നത്. ഇവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്നതിനിടിലിലാണ് കേട്ടാൽ വിചിത്രമെന്ന് തോന്നാവുന്നതും നാളുകളായി താൻ മനസിൽ സുക്ഷിച്ചിരുന്നതുമായ ആഗ്രഹം പൊലീസുകരോട് പറഞ്ഞത്. കൊടുങ്ങല്ലൂർ മേത്തല സ്വദേശിനിയായ തങ്കമണി, തനിക്ക് ഒരു റേഡിയോ കിട്ടിയാൽ വളരെ ഉപകാരമായിരിക്കും എന്ന് പറഞ്ഞപ്പോൾ പോലീസിന് ആദ്യം കൗതുകമായി തോന്നിയെങ്കിലും അവരത് ഗൗരവപൂർവ്വം പരിഗണിക്കുകയായിരുന്നു.
തിരിച്ചുപോയ പൊലീസ് ഒട്ടും സമയംകളയാതെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുതിയൊരു റേഡിയോയുമായി തങ്കമണിയുടെ വീട്ടുമുറ്റത്ത് എത്തുകയായിരുന്നു. ആഹ്ലാദവതിയായ തങ്കമണി നിറഞ്ഞ മനസോടെ
േറഡിയോ ഏറ്റുവാങ്ങി.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡ്യുട്ടിയിലുള്ള പൊലീസ് ട്രെയിനികൾ വാങ്ങി നൽകിയ റേഡിയോ സി.ആർ.ഒ. എൻ.പി. ബിജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജ്യോതിഷ്, ശ്രീകല, പൊലീസ് ട്രെയിനി കളായ ധനേഷ്, മുറാദ് എന്നിവർ ചേർന്നാണ് എത്തിച്ചു നൽകിയത്
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.