ആമാശയത്തിൽ തറച്ച മൊട്ടുസൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
text_fieldsകോഴിക്കോട്: ആമാശയത്തിൽ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗം. മലപ്പുറം സ്വദേശിയായ 13 കാരെൻറ ആമാശയത്തിലാണ് സൂചി തറച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ശക്തമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ എക്സ്റേ റിപ്പോർട്ടിലാണ് ആമാശയത്തിലെ സൂചി കണ്ടെത്തിയത്.
ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച ഒ.ജി.ഡി എൻഡോസ്കോപ്പി സെൻററിലൂടെ ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുക്കാൻ നടപടി തുടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഒ.ജി.ഡി എൻഡോസ്കോപ്പി മെഡിക്കൽ കോളജിൽ സ്ഥാപിച്ചത്. അന്നുതന്നെ കുട്ടിയുടെ ആമാശയത്തിൽ നിന്ന് സൂചി വിജയകരമായി നീക്കാനുമായി. മുക്കാൽ മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്.
ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ഇ.വി ഗോപിയുടെ നേതൃത്വത്തിൽ ഡോ. ജയൻ, ഡോ. ചന്ദ്രശേഖരൻ എന്നിവരുടെ സഹകരണത്തോടെയാണ് എൻഡോസ്കോപ്പി ചെയ്തത്. കുട്ടിെയ ഡിസ്ചാർജ് ചെയ്തു.
അന്നനാളം, ആമാശയം എന്നിവിടങ്ങളിലെ അർബുദം കണ്ടെത്തുന്നതിനുള്ള ടിഷ്യു ശേഖരിക്കുക, നാണയം, പിന്ന് തുടങ്ങിയവ വിഴുങ്ങിപ്പോയാൽ വീെണ്ടടുക്കുക എന്നീ പ്രവർത്തനങ്ങൾക്കാണ് ഒ.ജി.ഡി എൻഡോസ്കോപ്പി ഉപയോഗിക്കുന്നത്.
ശസ്ത്രക്രിയ കൂടാതെ ഈ പ്രവർത്തനങ്ങൾ നടത്താനാകുമെന്നതാണ് പ്രത്യേകത. 38 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ സംവിധാനം മെഡിക്കൽ കോളജിൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.