‘നീലകണ്ഠനെ’ മാറ്റണമെങ്കിൽ ഇനി മന്ത്രി വരണം
text_fieldsപെരുമ്പാവൂർ: കോടനാട് അഭയാരണ്യത്തിൽനിന്ന് നീലകണ്ഠൻ എന്ന ആനയെ മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച പുലർച്ച രണ്ടിനാണ് ആനയെ കൊണ്ടുപോകാൻ എത്തിയ വാഹനം തടഞ്ഞത്. ഇതോടെ നീലകണ്ഠനെ തൽക്കാലം മാറ്റേണ്ടെന്ന് തീരുമാനിച്ചു.
22 വയസ്സുള്ള നീലകണ്ഠനെ തമിഴ്നാട്ടിലെ മുതുമലയിലേക്ക് മാറ്റാനുള്ള വനം-മൃഗ സംരക്ഷണ വകുപ്പിെൻറ തീരുമാനം വിവാദമായിരുന്നു. കാട്ടാനകളെ തുരത്താനുള്ള കുങ്കി ആന പരിശീലനത്തിനാണ് മാറ്റുന്നത്. ആറുമാസം പ്രായമുള്ളപ്പോൾ കോടനാട് എത്തിയ ആന കണ്ണിലുണ്ണിയാണെന്നും മാറ്റിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും ആനേപ്രമികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അഭയാരണ്യത്തിന് മുന്നിൽ ആനേപ്രമികളും ജനപ്രതിനിധികളും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു.
എന്നാൽ, ഇതെല്ലാം അവഗണിച്ച് ഞായറാഴ്ച പുലർച്ച രണ്ടിന് ആനയെ കൊണ്ടുപോകാൻ അഭയാരണ്യത്തിന് മുന്നിൽ വാഹനമെത്തി. സംഭവം അറിഞ്ഞ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സ്ത്രീകൾ ഉൾെപ്പടെ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഇേതതുടർന്ന് ആനയെ കൊണ്ടുപോകാനെത്തിയവർ പൊലീസിനെ വിവരം അറിയിച്ചു. പെരുമ്പാവൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ബൈക്കുൾെപ്പടെ ലോറിക്ക് മുന്നിലിട്ട് നാട്ടുകാർ തടഞ്ഞു. ഉച്ചക്ക് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയശേഷമേ തുടർ നടപടിക്ക് മുതിരൂ എന്ന ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ ഉറപ്പിന്മേൽ പ്രതിഷേധക്കാർ പിരിയുകയായിരുന്നു.
ഉച്ചക്ക് രണ്ടിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ചീഫ് വൈൽഡ് ൈലഫ് വാർഡൻ വി.എം. അഞ്ജനകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ്, ആനേപ്രമി സംഘടന പ്രസിഡൻറ് എം.എസ്. സുകുമാരൻ, സെക്രട്ടറി പി.ഐ. ചന്ദ്രൻ, കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മായ കൃഷ്ണകുമാർ, േറഞ്ചർ അനീഷ സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രിയോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു. മന്ത്രിയുടെ തീരുമാനം വരുംവരെ നീലകണ്ഠനെ അഭയാരണ്യത്തിൽ നിലനിർത്താനുള്ള ആവശ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.