Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 1:32 PM IST Updated On
date_range 26 Nov 2017 1:32 PM ISTകുറിഞ്ഞി ഉദ്യാനം: ഉപസമിതി ഇടപെടൽ വന്യജീവി നിയമത്തിെൻറ ലംഘനം
text_fieldsbookmark_border
തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കുന്നതിനു രാഷ്ട്രീയമായി സർക്കാറെടുത്ത തീരുമാനം 1972ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിെൻറ ലംഘനം. സംസ്ഥാന, കേന്ദ്ര വന്യജീവി ബോർഡുകളുടെ അധികാരം അവഗണിച്ചാണ് അതിർത്തിമാറ്റൽ നീക്കമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വമ്പന്മാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തമായ മാർഗനിർദേശങ്ങൾ പാലിക്കാതെയോ കേന്ദ്രചട്ടങ്ങൾ മറികടന്നോ മുന്നോട്ടുപോകുന്നത്, ചോദ്യം ചെയ്യപ്പെടും. കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം ഇതിനോടകം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണിത്.
വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഭൂപ്രദേശത്തിെൻറ അതിർത്തി പുനർനിർണയിക്കാൻ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കണം. കേന്ദ്ര വന്യജീവി നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങളും കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, പിന്നെ സംസ്ഥാന സർക്കാറിനു മാത്രമായി എന്തെങ്കിലും മാറ്റംമറിച്ചിലുകൾ വരുത്താൻ സാധിക്കില്ല.
സംസ്ഥാന, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡുകൾ എന്നിവ അതിർത്തി പുനർനിർണയം ചർച്ച ചെയ്യണം. തുടർന്ന് വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. ആവശ്യമെങ്കിൽ കേന്ദ്ര വൈൽഡ് ലൈഫ് ബോർഡാണ് അനുമതി നൽകേണ്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാർ നടപടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ നടപടിക്രമങ്ങൾ പാലിക്കൽ സങ്കീർണമാകും.സംസ്ഥാനം നിശ്ചയിക്കുന്ന സെക്രട്ടറിതല സമിതിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. ദേവികുളം സബ്കലക്ടറാണ് കുറിഞ്ഞി ഉദ്യാനം സെറ്റിൽമെൻറ് ഒാഫിസർ. നിലനിൽക്കുന്ന നിയമപ്രകാരം മാത്രമേ സർക്കാർ നിയമിച്ച റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. ഭൂരേഖകളുടെ വിശദപരിശോധനയാണ് ഇതിൽ ആദ്യം. സർക്കാറിെൻറ രാഷ്ട്രീയ തീരുമാനം സബ്കലക്ടർക്ക് നടപ്പാക്കാനാവില്ല. ഇതോടെ പി.എച്ച്. കുര്യൻ അധ്യക്ഷനായ സെക്രട്ടറിതല സമിതിയുടെ തീരുമാനമോ മന്ത്രിമാർ നൽകുന്ന ഉത്തരവുകളോ പ്രായോഗികമാകില്ല. അല്ലാത്ത നീക്കം നിയമപരമായി ചോദ്യംചെയ്യപ്പെടും.
കുറിഞ്ഞിച്ചെടികള്‍ കത്തിനശിച്ചു; വട്ടംചുറ്റി വനം- വന്യജീവി വകുപ്പ്
തൊടുപുഴ: മൂന്നാർ കുറിഞ്ഞി ഉദ്യാനത്തിൽ തീപടർന്ന് നൂറുകണക്കിന് കുറിഞ്ഞിച്ചെടികളടക്കം കത്തിനശിച്ചു. പ്രാഥമിക വിജ്ഞാപനം വന്ന് 11 വർഷമായിട്ടും അനധികൃത കൈവശക്കാർക്ക് വഴങ്ങി ഉദ്യാനം യാഥാർഥ്യമാക്കാത്തത് വിവാദമായിരിക്കെയാണ് ആഴ്ചകൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ തീ പടർന്നത്. അതേസമയം, കാട്ടുതീയെന്ന നിലപാടെടുത്ത് അധികൃതർ മാറിനിൽക്കുകയാണ്. കൊട്ടക്കാമ്പൂര്‍ ഗ്രാമത്തില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ജണ്ടപ്പാറക്ക് സമീപമാണ് ചെടികള്‍ വ്യാപകമായി കത്തിയത് കണ്ടെത്തിയത്. ഉന്നതരുടെയടക്കം വിവാദ ഭൂമി സ്ഥിതി ചെയ്യുന്ന മേഖലയിലാണ് തീപിടിത്തം.
കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചതായി കണ്ടെത്തിയ ജണ്ടപ്പാറക്ക് സമീപം കോടമഞ്ഞേറ്റ് നീലക്കുറിഞ്ഞി തഴച്ച് വളര്‍ന്നിരുന്നു. ഇവിടെ കത്തിക്കരിഞ്ഞ ചെടികളുടെ നിരവധി കുറ്റികള്‍ കാണാം. ചില ചെടികള്‍ മഴയിൽ കിളിര്‍ത്ത് വരുന്നു. പ്രദേശത്ത് ഗ്രാൻറീസ് മരങ്ങളും കത്തിനശിച്ചിട്ടുണ്ട്. കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കാന്‍ ഗ്രാൻറീസ് മരങ്ങള്‍ക്ക് തീയിട്ടതാകാമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അടുത്തനാളിൽ ഇവിടെനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കൊട്ടക്കാമ്പൂരിലെ 58ാം നമ്പർ ബ്ലോക്കിലെ മുന്നൂറോളം ഏക്കറിൽ വളർന്ന നീലക്കുറിഞ്ഞി ചെടികളാണ് ഭൂമാഫിയ അഗ്നിക്കിരയാക്കിയത്. സംരക്ഷിത പ്രദേശത്ത് ഭൂമാഫിയയുടെ അതിക്രമം ശ്രദ്ധയിൽപെട്ടിട്ടും കാട്ടുതീയെന്ന പേരിൽ വനംവകുപ്പ് ഒതുക്കിത്തീർത്തുവെന്നും ആരോപണമുണ്ട്. ചോല നാഷനല്‍ പാര്‍ക്ക് മുതല്‍ ജണ്ടപ്പാറ വരെ ഭാഗത്ത് ധാരാളം ഗ്രാൻറീസ് മരങ്ങളുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂമാഫിയ സംഘങ്ങളാണ് ഗ്രാൻറീസ് നട്ടത്. ഇവ വളര്‍ന്നത് കുറിഞ്ഞികളുടെ സര്‍വനാശത്തിലേക്കാണ് വഴിതുറന്നത്. അധികൃതര്‍ ഈ പ്രദേശത്തേക്ക് വരാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story