കാലാവസ്ഥ മാറ്റം: മൂന്നാറിൽ പൂവിടാൻ മടിച്ച് നീലക്കുറിഞ്ഞി
text_fieldsമൂന്നാര്‍: കാലാവസ്ഥ മാറ്റം മൂലം മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് വൈകുന്നു. കൊടൈക്കനാലിൽ നീലക്കുറിഞ്ഞി പൂത്തുവെങ്കിലും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലവസന്തം ആഗതമാകാൻ കാലാവസ്ഥ കൂടി കനിയണം. ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന മഴയാണ് കുറിഞ്ഞിയുടെ വരവിനെ തടയുന്നത്. മഴ മാറി നിന്നാൽ പത്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ കുറിഞ്ഞി പൂവിടുമെന്നാണ് വനംവകുപ്പ് നിഗമനം.
രണ്ടാഴ്ചയോളം വെയില്‍ കിട്ടിയാൽ മാത്രമേ നീലക്കുറിഞ്ഞിപ്പൂക്കൾ മൂന്നാർ മലനിരകളെ ‘വയലറ്റ്’ അണിയിക്കൂ. തമിഴ്നാട്ടിലെ പഴനി മലനിരകളിൽ ആദ്യം പൂവിടുകയും ഇതിനെ പിന്തുടർന്ന് മൂന്നാർ രാജമലയിലേക്ക് പൂക്കാലം വിരുന്നുവരികയുമാണ് പതിവ്.
കൊടൈക്കനാലിൽ ദിവസങ്ങൾ മുമ്പ് കുറിഞ്ഞി പൂത്തു. ടൗൺ പരിസരത്തും കോക്കേഴ്സ്വാലിയിലെ നട്ടുവളർത്തിയ ചെടികളുമാണ് ധാരാളമായി പൂവിട്ടത്. ഇവിടെ വട്ടവടയിൽ അങ്ങിങ്ങ് പൂവിെട്ടങ്കിലും െപാഴിഞ്ഞുപോകുകയായിരുന്നു. നേരിയ സാന്നിധ്യമുള്ളത് പാന്നിയാർകുടി,വൽസപ്പെട്ടിക്കുടി എന്നിവിടങ്ങളിൽ മാത്രം. പഴനി മലകളിൽ കുറിഞ്ഞി പൂത്തിരിക്കെ വൈകാതെ ഇവിടേക്കും എത്തേണ്ടതാണ്.
ആഗസ്റ്റ് പകുതിയോടെ ഇരവികുളം ദേശീയോദ്യാനത്തിലെ മലകളില്‍ നീലവസന്തം (കളർ വൈലറ്റ് ) വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ ഇപ്പോഴത്തെ രീതിയിൽ തുടരുകയും ഇത് മൂന്നാറിലും ബാധിക്കുകയുമായാൽ ഇത്തവണ കാലവസ്ഥ വ്യതിയാനത്തിെൻറ പേരിൽ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമോ ആശങ്കയും ഉയർന്നിട്ടുണ്ട്. പതിവിലേറെ മഴ മൂന്നാറിനെയും പിടികൂടിയതാണ് കാരണം. വൈകിയാലും കുറിഞ്ഞി പൂക്കാതിരിക്കില്ലെന്ന ഉറപ്പാണ് വനംവകുപ്പ് അധികൃതർ പ്രകടിപ്പിക്കുന്നത്.
ഇതുവരെ ഓണ്‍ ലൈന്‍ സൈറ്റുകള്‍ മുഖേന ഒരുലക്ഷത്തിലധികം പേര്‍ പൂക്കള്‍ കാണുന്നതിന് ടിക്കറ്റുകള്‍ ബുക്കുചെയ്തു കഴിഞ്ഞു. ടൂറിസം വകുപ്പിെൻറ കണക്ക് പ്രകാരം കുറിഞ്ഞി കാണുന്നതിന് എട്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ മൂന്നാറിലെത്തും. ഇത്തരം കണക്കുകള്‍ ശരിവെക്കുന്നതാണ് ഓണ്‍ ലൈനിലൂടെ ഇപ്പോൾ തന്നെ ഇത്രയേറെ പേർ ബുക് ചെയ്തതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍, കാലവസ്ഥ പ്രതികൂലമായാല്‍ കുറിഞ്ഞി പൂക്കുന്നതിന് വീണ്ടും ദിവസങ്ങള്‍ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.