കുറിഞ്ഞി വസന്തത്തിന് തിരശ്ശീല; മൂന്നാറിലെ കൗണ്ടർ അടച്ചു
text_fieldsമൂന്നാർ: നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്കായി വനം വകുപ്പ് മൂന്നാറിൽ തുറന്ന സ്പെഷൽ കൗണ്ടർ അടച്ചു. പഴയ മൂന്നാറിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടറിെൻറ പ്രവർത്തനമാണ് അവസാനിപ്പിച്ചത്. മുെമ്പന്ന പോലെ ഇനി ഇരവികുളം ദേശീയപാർക്കിെൻറ ഭാഗമായ രാജമലയിലാകും കൗണ്ടർ പ്രവർത്തിക്കുക.
രാജമലയിലേക്കുള്ള സന്ദർശകർക്ക് പാസ് നൽകാനായാണിത്. നീലവസന്തം പടിയിറങ്ങിയതോടെയാണ് ഇതിെൻറ ഭാഗമായ പരിഷ്കാരങ്ങൾ പിൻവലിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ വനം വകുപ്പ് സ്ഥാപിച്ച കുറിഞ്ഞി ടിക്കറ്റ് പ്രത്യേക കൗണ്ടറിെൻറ പ്രവർത്തനം അവസാനിപ്പിച്ചതോടെ കുറിഞ്ഞി കാണാൻ ഒൗദ്യോഗികമായി സഞ്ചാരികളെ ക്ഷണിക്കുന്ന നടപടിക്കാണ് തിരശ്ശീലയിട്ടത്.
വ്യാഴാഴ്ച മുതൽ രാജമലയിലായിരിക്കും ഇരവികുളം ദേശീയോദ്യാനത്തിലേക്ക് പോകാൻ ടിക്കറ്റ് നൽകുകയെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു. എട്ടുലക്ഷം പേർ എത്തുമെന്ന പ്രതീക്ഷയിലാണ് ഒരുക്കം നടത്തിയത്. എന്നാൽ, രണ്ടുലക്ഷത്തോളം സന്ദർശകർ മാത്രമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.