നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
text_fieldsനീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ് (32) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.
വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങൾ ആർപ്പുവിളികളോടെ തെയ്യം കാണുന്നതിനിടയിൽ വീണ കനൽതരിയാണ് മുഴുവൻ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.