നിരാശപ്പെടാതെ പഠിച്ചു; ലുലുവിേൻറത് സ്വപ്ന നേട്ടം
text_fieldsനെന്മാറ: പ്ലസ്ടു കഴിഞ്ഞാണ് കോച്ചിങ് തുടങ്ങിയത്. അവിടെനിന്ന് ഇത്രയും മികച്ച റാങ്കിലേക്ക് എത്തിയത് സ്വപ്നനേട്ടമായിട്ടാണ് കാണുന്നതെന്ന് നീറ്റ് പരീക്ഷയിൽ ഒാൾ ഇന്ത്യ തലത്തിൽ 22ാം റാങ്ക് നേടിയ എ. ലുലു. കയറാടി അടിപ്പരണ്ട കെ.എ.കെ. മൻസിലിൽ പരേതനായ അബ്ദുൽഖാദറിേൻറയും മെഹറുന്നീസയുടേയും മകളാണ് ലുലു.
തുടക്കത്തിൽ മോഡൽ പരീക്ഷകളിൽ മാർക്ക് വളരെ കുറവായിരുന്നുവെന്ന് ലുലു പറയുന്നു. എന്നാൽ, നിരാശപ്പെട്ടിട്ടില്ല. ഒന്നും വിട്ടുകളയാതെ പഠിച്ചെടുത്തു. എന്തിനാണ് ഒരു വർഷം കളയുന്നത് എന്നൊക്കെ പലരും ചോദിച്ചെങ്കിലും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോൾ ഉദ്ദേശിച്ചിടത്ത് എത്താൻ പറ്റി. ചോദ്യങ്ങൾക്കെല്ലാം സൂക്ഷിച്ചാണ് ഉത്തരം നൽകിയത്. അൽപ്പം പിറകിലായിരുന്ന വിഷയങ്ങൾ പഠിച്ചെടുത്തത് ലോക്ക്ഡൗൺ കാലത്താണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കി. ഇനി കുറച്ചൊക്കെ ഉപയോഗിച്ചുതുടങ്ങണമെന്നുണ്ട് -ലുലു പറഞ്ഞു.
ഹിന്ദി കഥാരചനയിലും കവിത രചനയിലും ലുലു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 'എ' ഗ്രേഡ് നേടിയിരുന്നു. ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ട ലുലു, പ്രതിസന്ധികൾ തരണം ചെയ്ത് വിജയത്തിെൻറ നെറുകെയിൽ എത്തിയത് ഉമ്മയുടേയും കുടുംബാംഗങ്ങളുടേയും അകമഴിഞ്ഞ പിന്തുണയോടെയാണ്. ഡൽഹിയിലെ എയിംസിൽ പഠിച്ച് കാർഡിയോളജിസ്റ്റ് ആകാനാണ് ലുലുവിെൻറ ആഗ്രഹം. െഎ.എ.എസ് എഴുതിയെടുക്കണമെന്നും മോഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.