Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്​ പരീക്ഷാ...

നീറ്റ്​ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന വിവാദം

text_fields
bookmark_border
നീറ്റ്​ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന വിവാദം
cancel

കണ്ണൂർ: നീറ്റ്​ പരീക്ഷാകേന്ദ്രങ്ങളിലെ പരിശോധന വിവാദമായി. വസ്​ത്രങ്ങളു​െട നിറവും നീളവും രൂപവും നിഷ്​കർഷിച്ചിറങ്ങിയ നിർദേശങ്ങൾ പരീക്ഷക്കെത്തിയ മിക്ക വിദ്യാർഥികളെയും ദുരിതത്തിലാക്കി. ബർണശ്ശേരി ആർമി സ്​കൂളിലും അഴീക്കോട്​ കസ്തൂർബ പബ്ലിക്​ സ്​കൂളിലും ഉൾപ്പെ​െട പരീക്ഷാകേന്ദ്രങ്ങളിൽ രക്ഷിതാക്കളും അധികൃതരും വാക്കേറ്റത്തിലേർപ്പെട്ടു.

ശിരോവസ്​ത്രം, ആഭരണങ്ങൾ, ഫുൾസ്ലീവ്​ വസ്​ത്രങ്ങൾ, പാൻറ്​, ഷൂ എന്നിവ ധരിക്കരുതെന്ന്​ നിഷ്​കർഷിച്ചിരുന്നു. ഇതനുസരിച്ച്​ പരീക്ഷക്കു കയറുന്നതിനു മുമ്പ്​ പരിശോധന പൂർത്തിയാക്കിയാണ്​ 9.30ഒാടെ കുട്ടികൾ കയറിയത്​. ഇതിനിടെ ശിരോവസ്​ത്രമഴിച്ചെങ്കിലും ഷാൾ ഒഴിവാക്കാനാവി​െല്ലന്ന്​ ആർമി സ്​കൂളിലെത്തിയ ഒരു പെൺകുട്ടി പറഞ്ഞു.

ഒഴിവാക്കണമെന്ന്​ അധികൃതരും വാശിപിടിച്ചതോടെ പെൺകുട്ടി പരീക്ഷ എഴുതുന്നില്ലെന്നു പറഞ്ഞ്​ മാറിനിന്നു. എന്നാൽ, പിന്നീട്​ പെൺകുട്ടി അകത്തേക്ക്​ പ്രവേശിക്കാൻ ശ്രമിച്ചു. ഗേറ്റിനു സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്​ഥർ ഇതുതടഞ്ഞു. 10.20ഒാടെ പരീക്ഷാചുമതലയുള്ള ഉദ്യോഗസ്​ഥർ പുറത്തുവന്ന്​ കുട്ടിയെ ഉള്ളി​േലക്ക്​ വിളിച്ചുകൊണ്ടുപോയതോടെ മറ്റു രക്ഷിതാക്കൾ ബഹളംവെക്കുകയായിരുന്നു.

നിർദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതിനിടെ, ജില്ലയിലെ മറ്റൊരു കേന്ദ്രത്തിൽ അടിവസ്​ത്രംവരെ പരിശോധനയുടെ പേരിൽ അഴിപ്പിച്ചതായും പരാതിയുണ്ട്​. ബട്ടണുകൾ ഒഴിവാക്കണമെന്ന പേരിൽ രണ്ടോ മൂന്നോ ബട്ടണുകൾ മാത്രമുള്ള പെൺകുട്ടികളുടെ വസ്​ത്രങ്ങൾ കീറിമുറിച്ചതിനെതിരെയായിരുന്നു മിക്ക രക്ഷിതാക്കളുടെയും പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet exam centre
News Summary - neet exam centre searching
Next Story