നീറ്റ് പരീക്ഷ തട്ടിപ്പ്: അന്വേഷണം ഇഴയുന്നു
text_fieldsചെന്നൈ: നീറ്റ് പരീക്ഷ ആൾമാറാട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.ബി.സി.െഎ.ഡി പൊലീസ് അന്വേഷണം വഴിമുട്ടുന്നു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ ഉദിത്സൂര്യ, പ്രവീൺ, രാഹുൽ, അഭിരാമി, ഇർഫാൻ എന്നീ വിദ്യാർഥികളും ഇവരുടെ രക്ഷിതാക്കളുമാണ് ഇതേവരെ പൊലീസിെൻറ വലയിൽ കുടുങ്ങിയത്. ഇതിൽ രാഹുൽ തൃശൂർ സ്വദേശിയാണ്. രാഹുലും പിതാവ് ഡേവിസും നിലവിൽ മധുര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഏജൻറുമാരുമായി ഗൂഢാലോചന നടത്തി ആൾമാറാട്ടം ആസൂത്രണം ചെയ്തതിനാണ് രക്ഷിതാക്കളുടെ പേരിൽ കേസെടുത്തത്. നീറ്റ് പരീക്ഷ പരിശീലന കേന്ദ്രം നടത്തിപ്പുകാരനും തിരുവനന്തപുരം സ്വദേശിയുമായ ജോർജ് ജോസഫിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റ് രേഖെപ്പടുത്തിയില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. ഒാരോ വിദ്യാർഥിയിൽനിന്നും 20 ലക്ഷത്തിന് മുകളിലുള്ള തുകയാണ് ഏജൻറുമാർ ഇൗടാക്കിയത്.
ചെന്നൈ ക്രോംപേട്ട ബാലാജി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശിവകുമാർ, കാട്ടാങ്കുളത്തൂർ എസ്.ആർ.എം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സുന്ദരം, കാഞ്ചിപുരം തിരുപ്പോരൂർ സത്യസായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രേംനാഥ്, തേനി മെഡിക്കൽ കോളജ് ഡീൻ രാജേന്ദ്രൻ എന്നിവരിൽനിന്ന് പൊലീസ് തെളിവെടുത്തിരുന്നു.
ദേശവ്യാപകമായി ശൃംഖല പ്രവർത്തിക്കുന്നതായി സംശയിക്കുന്ന കേസിൽ തുടരന്വേഷണം ഇഴയുകയാണ്. തട്ടിപ്പിന് നേതൃത്വം നൽകിയവരും ഇടനിലക്കാരും ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയവരും കൂട്ടുനിന്ന ഉദ്യോഗസ്ഥരും ഇതേവരെ അറസ്റ്റിലായിട്ടില്ല. അന്വേഷണത്തിെൻറ വിശദമായ റിപ്പോർട്ട് ഒക്ടോബർ 15ന് സമർപ്പിക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടത് ഇൗ പശ്ചാത്തലത്തിലാണ്. നീറ്റ് തട്ടിപ്പ് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നത കേന്ദ്രങ്ങളുടെ അറിവോടെയാണ് ഇത്തരം തട്ടിപ്പ് അരങ്ങേറുന്നതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസന്വേഷണ ചുമതല സി.ബി.െഎക്ക് ൈകമാറണമെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തമിഴ്നാട് പൊലീസ് നല്ലനിലയിൽ അന്വേഷണം നടത്തുന്നതായാണ് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.