നീറ്റ് പരീക്ഷാ സമ്പ്രദായം നിരോധിക്കണം –ഡോ. ഫസൽ ഗഫൂർ
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതും അഖിലേന്ത്യാ അടിസ്ഥാനത്തിൽ വൻ തിരിമറികൾക്ക് സാധ്യതയുള്ളതുമായ നീറ്റ് പരീക്ഷ സമ്പ്രദായം നിരോധിക്കണമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
പ്രാദേശിക തലത്തിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് ഗ്രാമ -നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം നൽകാനുതകുന്ന സംവിധാനം കേന്ദ്രസർക്കാർ ഒരുക്കണം. തുടർച്ചയായി മൂന്നു തവണ നീറ്റ് പരീക്ഷ എഴുതിയാണ് പല വിദ്യാർഥികളും മികച്ച വിജയം കൈവരിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ ഇത് സമ്പന്നർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. പാവപ്പെട്ട, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.