മെഡിക്കൽ പ്രവേശത്തിന് നീറ്റ് ബാധകമാക്കും– മന്ത്രിസഭായോഗം
text_fieldsതിരുവനന്തപുരം: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തില്ലെന്ന് മന്ത്രിസഭാ യോഗം. ഇൗ കോഴ്സുകളിലേക്കുള്ള പ്രവേശം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാകും.
2017-18 വർഷത്തിൽ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് നടത്തുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്നിക് കേളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കാനും തീരുമാനമായി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ കാലാവധി കാലാവധി 2017 ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. കാലാവധി 2016 ഡിസംബർ 31ന്അവസാനിക്കുകയായിരുന്നു.
റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹൈസ്കൂള്‍ അസിസ്റ്റന്‍റ് എന്‍.ടി. ബാലകൃഷ്ണന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നതുവരെ അദ്ദേഹത്തെ പെരുവളളൂര്‍ ജി.എച്ച്.എസ്.എസില്‍ പേഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് പ്രകാരം എച്ച്.എസ്.എ (ഗണിതം) യുടെ ഒരു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും യോഗം തീരുമാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.