നീറ്റ്-യു.ജി ഇന്ന്; കേരളത്തിൽനിന്നു മാത്രം ഈ വർഷം 1,44,949 അപേക്ഷകരുണ്ട്
text_fieldsതിരുവനന്തപുരം: ദേശീയ തലത്തിലുള്ള മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സ് പ്രവേശന പരീക്ഷയായ നീറ്റ്- യു.ജി ഇന്ന് നടക്കും. ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 വരെ നടക്കുന്ന പരീക്ഷയിൽ 23,81,333 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേരളത്തിൽനിന്നു മാത്രം ഈ വർഷം 1,44,949 അപേക്ഷകരുണ്ട്.
പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിൽ നിർദേശിച്ച സമയത്തുതന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. ഒന്നരയ്ക്ക് ശേഷം വരുന്നവർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. കർശനമായ ദേഹപരിശോധന ഉൾപ്പെടെ നടത്തി മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമില്ലാത്തവരെ പരീക്ഷകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.