
File Photo
കർണാടകയിൽ പ്രവേശിക്കാൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ചരക്ക് വാഹന ജീവനക്കാർക്ക് ഇളവ്
text_fieldsഎടക്കര (മലപ്പുറം): ചരക്ക് വാഹന ജീവനക്കാര്‍ ആർ.ടി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാറിെൻറ നിബന്ധനയില്‍ നേരിയ ഇളവ്. ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഞായറാഴ്ച കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹന ജീവനക്കാരെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു.
ലോറി ഡ്രൈവര്‍മാരുടെയും ജീവനക്കാരുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടക ആരോഗ്യവകുപ്പും പൊലീസും ചരക്ക് വാഹന ജീവനക്കാര്‍ക്ക് മാത്രം കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് സ്ഥിരമായി കര്‍ണാടകയില്‍ ചരക്കുകളെടുക്കാന്‍ പോകുന്നവര്‍ക്ക് മാത്രമാണ് ഇളവ്.
കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റായ കക്കനഹള്ളയില്‍ കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളിലെ ജീവനക്കാരെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തതിെൻറ പേരില്‍ തടഞ്ഞിട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.
ഞായറാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വാഹന ഡ്രൈവര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടെയാണ് നേരിയ ഇളവ് ലഭിച്ചത്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹന ജീവനക്കാരില്‍നിന്ന് തമിഴ്നാട്, കര്‍ണാടക പൊലീസ് പണപ്പിരിവ് നടത്തുന്നതായി ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.