നെഗറ്റീവ് എനര്‍ജി: സര്‍ക്കാര്‍ ഓഫീസിലെ പ്രാർഥനയിൽ അന്വേഷണത്തിന് വീണ ജോർജ് നിര്‍ദേശം നല്‍കി
text_fieldsതൃശൂർ: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ഥന നടത്തിയത് രണ്ട് മാസം മുമ്പാണ്. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിർദേശപ്രകാരമായിരുന്നു പ്രാർഥന. ഓഫീസ് സമയം തീരും മുമ്പായിരുന്നു നെഗറ്റീവ് എനർജി ഒഴിപ്പിക്കാന്‍ പ്രാർഥന നടത്തിയത്.
ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാർഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു പറഞ്ഞു. അഞ്ച് മിനിട്ടുകൊണ്ട് പ്രാർഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാർഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാർഥനയുടെ വിവരം പുറത്തായി.
മാനസിക സംഘര്‍ഷം മാറാന്‍ പ്രാർഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാർഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. സംഭവത്തില്‍ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സബ് കലക്ടര്‍ക്കാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.