ശമ്പളപരിഷ്കരണത്തിലെ അവഗണന: മുഖ്യമന്ത്രിക്ക് കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ കത്ത്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് പെൻഷൻകാരുടെ കത്ത്. കോർപറേഷൻ രൂപവത്കൃതമായ കാലംമുതൽ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായി സർക്കാർ അനുമതിയോടെ എത്തിച്ചേരുന്ന കരാർ പ്രകാരമാണ് ജീവനക്കാരുടെ ശമ്പളവും ഒപ്പം പെൻഷനും പരിഷ്കരിച്ച് നടപ്പാക്കിവരുന്നത്. ഇപ്പോൾ ജീവനക്കാരുടെ സേവനവേതന കാര്യങ്ങൾ ധാരണയിലെത്തിയപ്പോൾ പെൻഷൻ പരിഷ്കരണം ഒഴിവാക്കി.
ജീവനക്കാരുടെ സംഘടനകളും മാനേജ്മെന്റും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കാൻ നടത്തിയ ചർച്ചകളിൽ പെൻഷൻ വിഷയങ്ങളും ചർച്ച ചെയ്തു ധാരണയിലെത്തിയതാണ്. എന്നാൽ, അരനൂറ്റാണ്ടിനിടെ ആദ്യമായി പെൻഷൻകാരെ ഒഴിവാക്കി കരാർ ഒപ്പിട്ടു.
1600 രൂപ മാത്രം പെൻഷൻ വാങ്ങുന്ന എക്സ്ഗ്രേഷ്യ പെൻഷൻകാരടക്കമുള്ളവരെ സർക്കാറോ മാനേജ്മെന്റോ കണ്ടില്ലെന്ന് നടിക്കുന്നത് ഏറെ സങ്കടകരമാണ്. ഒരു ദശാബ്ദകാലത്തെ കാത്തിരിപ്പിനുശേഷം അനുവദിക്കുന്ന ശമ്പള പരിഷ്കരണത്തോടൊപ്പം അതേ മാനദണ്ഡത്തിലും പ്രാബല്യത്തിലും തന്നെ പെൻഷൻ പരിഷ്കരണവും നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.