Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രസവ ചികിത്സയിലെ...

പ്രസവ ചികിത്സയിലെ അശ്രദ്ധയെന്ന് പരാതി; വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് മരിച്ചു

text_fields
bookmark_border
പ്രസവ ചികിത്സയിലെ അശ്രദ്ധയെന്ന് പരാതി; വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് മരിച്ചു
cancel

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. പു​തു​പ്പാ​ടി കോ​ര​ങ്ങ​ൽ ഗി​രീ​ഷ് -ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ പെ​ൺ​കു​ഞ്ഞാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മ​രി​ച്ച​ത്.

താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യ അ​പാ​ക​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് മാ​താ​വ് ബി​ന്ദു അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി, താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ഡി.​എം.​ഒ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ്ര​സ​വ​ശേ​ഷം ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​സ​വ വേ​ദ​ന​യെ​തു​ട​ർ​ന്ന് 2024 ഡി​സം​ബ​ർ 13 ന് ​രാ​ത്രി താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ ത​ല പു​റ​ത്തേ​ക്ക് വ​രു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കാ​തെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സു​മാ​ർ കു​ട്ടി പു​റ​ത്തേ​ക്ക് വ​രാ​തി​രി​ക്കാ​ൻ ഉ​ടു​ത്തി​രു​ന്ന അ​ടി​വ​സ്ത്രം കീ​റി കെ​ട്ടി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു​വി​ന്റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ്ര​സ​വം ന​ട​ന്നെ​ങ്കി​ലും കു​ട്ടി​ക്ക് ശ്വാ​സം ല​ഭി​ക്കാ​തെ ത​ല​ച്ചോ​റി​ന് ക്ഷ​തം സം​ഭ​വി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം കു​ഞ്ഞ് വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencethamarassery taluk hospital
News Summary - Complaint of negligence in maternity treatment; baby died on the ventilator
Next Story