കൃഷ്ണദാസിനെതിരെ ആത്മഹത്യ പ്രേരണക്ക് തെളിവില്ലെന്ന് കോടതി
text_fieldsകൊച്ചി: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് നെഹ്റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് പ്രേരണ ചെലുത്തിയെന്ന കുറ്റം നിലനില്‍ക്കുന്നതല്ളെന്ന് ഹൈകോടതി. പ്രേരണക്കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ളെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
നേരിട്ടോ അല്ലാതെയോ ഉള്ള പ്രേരണയാണ് ആത്മഹത്യക്ക് കാരണമായതെന്ന് തെളിയിക്കണം.
എന്നാല്‍, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ ഇത് തെളിയിക്കുന്നില്ല. വൈസ് പ്രിന്‍സിപ്പലും ഇന്‍വിജിലേറ്ററും ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ രഹസ്യമൊഴിയാണ് ഹാജരാക്കിയ തെളിവുകളില്‍ ഒന്ന്. മര്‍ദനം പ്രേരണക്കുറ്റത്തിന്‍െറ പരിധിയില്‍ വരുന്നില്ല. കൃഷ്ണദാസ് ഈ സമയം പ്രിന്‍സിപ്പലിന്‍െറ മുറിയിലുണ്ടായിരുന്നുവെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല.
ആത്മഹത്യക്ക് മുമ്പ് കണ്ടപ്പോള്‍ ജിഷ്ണുവിന്‍െറ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്നാണ് രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴി. മൃതദേഹത്തില്‍ രക്തം കട്ടപിടിച്ച പാടുകളും മുറിവുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുമ്പോള്‍ മൂക്കിലെ ചെറിയ പോറല്‍ ഒഴികെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറ്റൊന്നും പറയുന്നില്ല. ഇടിമുറി എന്നറിയപ്പെടുന്ന രണ്ടാം പ്രതി സഞ്ജിത്തിന്‍െറ മുറിയില്‍ രക്തക്കറയുണ്ടായിരുന്നെന്നും കഴുകിക്കളഞ്ഞെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഇത് ജിഷ്ണുവിന് നേരെ ക്രൂരതയുണ്ടായെന്നാണ് വെളിപ്പെടുത്തുന്നത്.
കോപ്പിയടിച്ചതിന് ജിഷ്ണു നടപടി ഭയന്നതായി പറയുന്നു. എന്നാല്‍, കോപ്പിയടി സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ കുറ്റം ജിഷ്ണുവിന് മേല്‍ ചുമത്തിയെന്ന് പറയാനാവില്ല. ഒപ്പിട്ടു വാങ്ങിയ വെള്ളക്കടലാസില്‍ ജിഷ്ണുവിന്‍െറ മരണശേഷം മാപ്പപേക്ഷ എഴുതിച്ചേര്‍ത്തതായാണ് മറ്റൊരു വാദം. സംഭവങ്ങള്‍ ചിത്രീകരിച്ച സി.സി.ടി.വിയുടെ കമ്പ്യൂട്ടര്‍ ഡിസ്ക് നശിപ്പിച്ചതായും പറയുന്നു.
എന്നാല്‍, ഇത് ചെയ്തത് ഹരജിക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കേസ് ഡയറിയും സാക്ഷി മൊഴികളും കൃഷ്ണദാസിന്‍െറ പങ്കിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കോളജിനെക്കുറിച്ച പൊതു ആരോപണങ്ങള്‍ കേസുമായി ബന്ധപ്പെടുത്താന്‍ മതിയാവുന്നതല്ളെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.