നെഹ്റു കോളജ് ഹോസ്റ്റല്‍ ഒഴിപ്പിക്കാന്‍ വീണ്ടും ശ്രമം
text_fieldsതിരുവില്വാമല: പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ വീണ്ടും ശ്രമം. ചൊവ്വാഴ്ച നടന്ന സംഭവങ്ങള്‍ക്ക് സമാനമായിരുന്നു ഇന്നലെയും. പരീക്ഷ കഴിഞ്ഞവരും എഴുതുന്നവരുമായി കുറച്ച് വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലുണ്ട്. എല്ലാവരും ബുധനാഴ്ച വൈകീട്ട് അഞ്ചിനകം ഒഴിയണമെന്ന് വാര്‍ഡന്‍ ആവശ്യപ്പെട്ടുവത്രേ. വിദ്യാര്‍ഥികള്‍ ബഹളംവെച്ചതോടെ തീരുമാനം പിന്‍വലിച്ചു. അതേസമയം, ചൊവ്വാഴ്ച ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുവെന്ന പ്രചാരണം അവാസ്തവമാണെന്ന് കോളജ് അധികൃതര്‍ രക്ഷിതാക്കളെയും സ്റ്റാഫിനെയും സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
ബുധനാഴ്ച പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികളുടെ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. മാനേജ്മെന്‍റ് നിര്‍ദേശിച്ചതു പ്രകാരം ഒരാള്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഗേറ്റില്‍ തടിച്ചുകൂടി ബഹളം വെച്ചു. പിന്നീട് മൊബൈല്‍ കാമറയില്‍നിന്ന് ചിത്രം നീക്കിയെന്നും അവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.