ദുഃഖം, രോഷം, ആഹ്ളാദം; നെഹ്റു കോളജ് തുറന്നു
text_fieldsതിരുവില്വാമല: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നടന്ന് ഒന്നര മാസത്തോളം പിന്നിട്ട് നെഹ്റു കോളജ് കാമ്പസ് വീണ്ടും ചലനാത്മകമായപ്പോള്‍ വിദ്യാര്‍ഥികളെല്ലാം വേര്‍പാടിന്‍െറ ദു$ഖവുമായാണ് വന്നത്. അത് പിന്നെ രോഷമായി അണപൊട്ടി. ഒടുവില്‍, കാമ്പസിന്‍െറ ഐക്യത്തിന് മാനേജ്മെന്‍റ് കീഴടങ്ങേണ്ടിവന്നതിന്‍െറ ആഹ്ളാദം പങ്കുവെക്കലായി. ജനുവരി ആറിന് ജിഷ്ണു പ്രണോയി മരിച്ചശേഷം അടഞ്ഞുകിടന്ന പാമ്പാടി നെഹ്റു കോളജില്‍ ഇന്നലെയാണ് പഠനം പുനരാരംഭിച്ചത്.
എന്‍ജിനീയറിങ്ങിലെയും ഫാര്‍മസിയിലെയും വിദ്യാര്‍ഥികള്‍ രണ്ട് പ്രകടനമായാണ് കാമ്പസിലേക്ക് കയറിയത്. അത് പിന്നെ ഒന്നായി, ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ ഒത്തുകൂടി. ‘ജിഷ്ണുവിന്‍െറ ഓര്‍മകള്‍ക്ക് മരണമില്ല’ എന്ന മുദ്രാവാക്യവുമായാണ് അവര്‍ എത്തിയത്. ഒത്തുകൂടിയ ഇടത്ത് ജിഷ്ണുവിന്‍െറ ഫോട്ടോ വെച്ചിരുന്നു. പിന്നെ ഓരോരുത്തരായി സംസാരിച്ചു. കാമ്പസിലെ അനുഭവങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ പല വിദ്യാര്‍ഥികള്‍ക്കും രോഷം അണപൊട്ടി.
കഷ്ടതകള്‍ക്ക് കാരണക്കാരായ, അധ്യാപകരില്‍ ചിലര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരെടുത്തുപറഞ്ഞ് വിമര്‍ശിച്ചു. ഇടക്ക് സംസാരിക്കാന്‍ എഴുന്നേറ്റ പെണ്‍കുട്ടി ‘ഇതൊക്കെ തുറന്നുപറയുന്ന ഞാന്‍ ഒറ്റക്കാവുമോ’ എന്ന് ചോദിച്ചപ്പോള്‍ നൂറുകണക്കിന് കുട്ടികള്‍ ചുറ്റുംകൂടി ഐക്യദാര്‍ഢ്യം അറിയിച്ചു. ‘ഇനി സഹനമില്ല; ശക്തമായി പ്രതികരിക്കും’ - ആര്‍ത്തുവിളിച്ചു. ജിഷ്ണുവിന്‍െറ ഓര്‍മയില്‍ ‘കോസ്മോസ്’ എന്ന പേരില്‍ സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
രാവിലെ 9.15ഓടെ എത്തിയ വിദ്യാര്‍ഥികള്‍ പ്രകടനവും കൂട്ടായ്മയും കഴിഞ്ഞ് ക്ളാസിലത്തെിയപ്പോള്‍ അധ്യാപകര്‍ ക്ളാസെടുക്കാന്‍ മടിച്ചത് കുറച്ചുനേരം പ്രശ്നം സൃഷ്ടിച്ചു. ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ ആക്ഷേപിച്ചതിലെ പ്രതിഷേധത്തിലായിരുന്നു അധ്യാപകര്‍. പ്രിന്‍സിപ്പല്‍ അധ്യാപകരുടെ യോഗം വിളിച്ച് രമ്യതയില്‍ എത്തിച്ചശേഷമാണ് ക്ളാസ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.