നെഹ്റു കോളജ് തുറന്നാല്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍
text_fieldsതൃശൂര്‍: പാമ്പാടി നെഹ്റു കോളജ് ബുധനാഴ്ച തുറന്നാല്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍. മരിച്ച ജിഷ്ണുവിന്‍െറ പിതാവ് നടത്തുന്ന സമരത്തിന് പൂര്‍ണപിന്തുണ നല്‍കും. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി മാനേജ്മെന്‍റ് ഇതുവരെ ചര്‍ച്ചക്ക് തയാറായിട്ടില്ല.
പി.ടി.എ കമ്മിറ്റിയും വിദ്യാര്‍ഥി യൂനിയനും വേണമെന്ന ആവശ്യംപോലും അംഗീകരിക്കുന്നില്ളെന്നും അതുകൊണ്ടുതന്നെ സമരത്തില്‍നിന്ന് പിറകോട്ടില്ളെന്നും ജിഷ്ണുവിന്‍െറ സഹപാഠികളായ പി. നിസാര്‍ അഹമ്മദ്, ജസ്റ്റിന്‍ ജോണ്‍, വിഷ്ണു ആര്‍. കുമാര്‍, സിനു ആന്‍േറാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിഷ്ണുവിന്‍െറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കോളജ് മാനേജ്മെന്‍റ് അട്ടിമറിക്കുകയാണ്. സത്യം പറഞ്ഞ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കോളജില്‍ വിളിച്ചുവരുത്തി മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അങ്ങനെ തെറ്റായി മൊഴി നല്‍കിയതിന് തെളിവുണ്ട്. അത് ഇപ്പോള്‍ പുറത്തുവിടാനാകില്ല.
ഓരോ വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും ഒറ്റക്ക് വിളിച്ചുവരുത്തി ഭയപ്പെടുത്തുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. നെഹ്റു കോളജിനുശേഷം പ്രശ്നമുണ്ടായ ലോ കോളജിലും മറ്റക്കര ടോംസ് കോളജിലും പരിഹാര ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഇവിടെ സര്‍ക്കാര്‍ ഇടപെട്ടതേയില്ല. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം.ജിഷ്ണു മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കുറ്റക്കാരില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തില്‍ വീഴ്ചയുണ്ട്. ജിഷ്ണുവിന്‍െറ ചോരക്കറ കണ്ടത്തെിയ ഹോസ്റ്റലിലെ ബാത്ത്റൂം പൊലീസ് സീല്‍ ചെയ്തില്ല. പിന്നീട് ഈ രക്തക്കറ കാണാതായി. ഇതേക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ജിഷ്ണു മരിച്ച ദിവസം മുതല്‍ കേസ് ഒതുക്കാന്‍ ശ്രമം നടന്നു. സംഭവം മാധ്യമങ്ങളെ അറിയിക്കരുതെന്ന് ഭീഷണിയുണ്ടായി. കോഷന്‍ ഡെപ്പോസിറ്റ് തിരികെ നല്‍കാതെയും പിഴ ഇനത്തിലും വലിയ സാമ്പത്തിക ക്രമക്കേടാണ് അധികൃതര്‍ നടത്തുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.