Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്​റു കോളജിന്​...

നെഹ്​റു കോളജിന്​ മുന്നിൽ മാവോവാദികളുടെ  പേരിൽ പോസ്​റ്റർ

text_fields
bookmark_border
നെഹ്​റു കോളജിന്​ മുന്നിൽ മാവോവാദികളുടെ  പേരിൽ പോസ്​റ്റർ
cancel

തിരുവില്വാമല (തൃശൂർ): പാമ്പാടി നെഹ്റു കോളജിലെ പ്രധാന കവാടത്തിന് മുന്നിൽ മാവോവാദികളുടെ പേരിൽ ജിഷ്ണുവി​െൻറ കുടുംബത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റർ. ‘സി.പി.െഎ മാവോയിസ്റ്റ് അർബൻ ഏരിയ കമ്മിറ്റി’യുടെ പേരിലുള്ള പോസ്റ്റർ തിങ്കളാഴ്ച രാത്രിയാണ് പതിച്ചതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെയാണ് പൊലീസി​െൻറ ശ്രദ്ധയിൽെപട്ടത്. കണ്ടയുടൻ പൊലീസ് നീക്കി. പോസ്റ്ററിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
‘നീതിക്കുവേണ്ടിയുള്ള ജിഷ്ണുവി​െൻറ മാതാപിതാക്കളുടെ പോരാട്ടത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന തലക്കെട്ടിലാണ് പോസ്റ്റർ. ‘ജിഷ്ണുവി​െൻറ കൊലപാതകികളെ ശിക്ഷിക്കാൻ ജനങ്ങൾക്കേ കഴിയൂ. ജനങ്ങൾക്ക് കണ്ണീർമാത്രം സംഭാവന ചെയ്യുന്ന ഭരണസംവിധാനങ്ങളെ നശിപ്പിക്കാൻ ജനങ്ങൾ ആയുധം അണിയുക. പണാധിപത്യ ശക്തികൾക്കുവേണ്ടി കൊലപാതകം നടത്തുന്ന പിണറായിയും ലോക്നാഥ് ബെഹ്റയും നരേന്ദ്ര മോദിയും ജിഷ്ണുവി​െൻറ കൊലപാതകികളെ രക്ഷപ്പെടുത്താനേ ശ്രമിക്കൂ. ഇവിടെ സമാധാനത്തോടെ ജീവിക്കണമെങ്കിൽ സാമൂഹിക വിരുദ്ധ ശക്തികളെ അറുത്തുമാറ്റുന്ന മാവോയിസ്റ്റ് ജനകീയയുദ്ധ പാതയിൽ അണിചേരുകയല്ലാതെ വേറെ പോംവഴികളില്ല’ എന്നാണ് പോസ്റ്റർ അവസാനിപ്പിക്കുന്നത്. പോസ്റ്റർ വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nehru college
News Summary - nehru college
Next Story