കൃഷ്ണദാസിന് കേരളത്തിൽ വിലക്ക് തുടരും
text_fieldsന്യൂഡൽഹി: ജിഷ്ണുകേസ് ഏറ്റെടുക്കുന്നത് പരമാവധി നീട്ടാനുള്ള ശ്രമത്തിൽ നിലപാടറിയിക്കാൻ സി.ബി.ഐ സുപ്രീംകോടതിയിൽ നാലാഴ്ചത്തെ സാവകാശം തേടി. കേസ് വരുമെന്ന് ആഴ്ചകൾക്ക് മുമ്പ് അറിയുകയും സംസ്ഥാന സർക്കാർ അഭിഭാഷകൻ രണ്ട് ദിവസം മുമ്പ് ഒാർമപ്പെടുത്തുകയും ചെയ്തിട്ടും വെള്ളിയാഴ്ച സി.ബി.െഎ അഭിഭാഷകൻ വീണ്ടും സമയം നീട്ടിച്ചോദിക്കുകയായിരുന്നു. അതേസമയം ജിഷ്ണു പ്രണോയി, ഷഹീർ ഷൗക്കത്തലി കേസുകളിൽ പ്രതിയായ പി. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന ഉത്തരവ് സുപ്രീംകോടതി നിലനിർത്തി.
ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിെൻറ ജാമ്യത്തിന് ജൂലൈ ഏഴിനാണ് സുപ്രീംകോടതി വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നത്. കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാൻ കൃഷ്ണദാസ് കോയമ്പത്തൂരിൽ തന്നെ തുടരണമെന്നായിരുന്നു കോടതി ഉത്തരവ്. ഇൗ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട കൃഷ്ണദാസിെൻറ അഭിഭാഷകൻ അർബുദത്തിന് ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് കോടതിയിൽ പറഞ്ഞു.
പ്രേത്യക അപേക്ഷയോ സത്യവാങ്മൂലമോ ഫയൽ ചെയ്തിട്ടുണ്ടോയെന്നുചോദിച്ച കോടതി ഇതില്ലാതെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. തുടർന്ന് കേരളത്തിൽ പ്രവേശിക്കരുതെന്ന വിധി നാലാഴ്ചത്തേക്ക് കൂടി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാേല കേരളത്തിൽ വരാൻ കഴിയൂ.
ജിഷ്ണു പ്രണോയി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കകം നിലപാടറിയിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർേദശമെങ്കിലും സി.ബി.ഐ അത് പാലിച്ചില്ല. നാലാഴ്ചകൂടി സമയം നൽകണമെന്നും ഇതുവരെയും തീരുമാനമായിട്ടില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. സാവകാശം അനുവദിച്ച കോടതി സി.ബി.ഐ ആവശ്യപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്ന് പ്രതികൾക്ക് മുന്നറിയിപ്പും നൽകി. കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം സർക്കാർ അഭിഭാഷകൻ കഴിഞ്ഞ 12ന് സി.ബി.ഐക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.