നെഹ്റു ട്രോഫി നടുഭാഗം ചുണ്ടന്
text_fieldsആലപ്പുഴ: 67ാമത് നെഹ്റു ട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിെൻറ നടുഭാഗം ചുണ്ടൻ മുത്തമിട്ടു. യുനൈ റ്റഡ് ബോട്ട് ക്ലബ് ചമ്പക്കുളമാണ് രണ്ടാമത്. കാരിച്ചാൽ ചുണ്ടൻ മൂന്നാമതെത്തി. നെഹ്റു ട്രോഫിയുടെ ചരിത്രത ്തിലെ രണ്ടാം കിരീട നേട്ടമാണ് നടുഭാഗം ചുണ്ടനിത്. ആദ്യ നെഹ്റു ട്രോഫിയിൽ മുത്തമിട്ടത് നടുഭാഗമായിരുന്നു.
< br /> നെഹ്റു ട്രോഫിക്കൊപ്പം നടന്ന പ്രഥമ ചാമ്പ്യൻസ് ലീഗ് വള്ളംകളി മത്സരത്തിെൻറ ഉദ്ഘാടനം മുഖ്യമന്ത് രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യാതിഥി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ചാമ്പ്യൻസ് ബോട്ട് ലീഗി െൻറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പതിനായിരങ്ങളാണ് സച്ചിനെ കാണാൻ പുന്നമടയുടെ തീരത്ത് ഒഴുകിയെത്തിയത്. കേരളത്തി ൽ പ്രളയ ദുരിതത്തിന് ഇരയായ എല്ലാവർക്കും തെൻറ പൂർണപിന്തുണയുണ്ടാകുമെന്ന് സച്ചിൻ പറഞ്ഞു. സ്വഛ് ഭാരത് എന്നത് കരഭൂമിക്ക് മാത്രമുള്ളതല്ല, അത് ജലസ്രോതസുകൾക്കും ബാധകമാണ്. ജലാശയങ്ങളാൽ സമ്പന്നമായ കേരളം അതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും സച്ചിൻ ഉപദേശിച്ചു. നെഹ്റു ട്രോഫി മത്സരങ്ങളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുേരന്ദ്രൻ നിർവഹിച്ചു.
ഫൈനലിൽ തുഴയെറിഞ്ഞ നാലു ക്ലബ്ബുകൾ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനൊടിവിലാണ് 4.25.83 സമയത്തിൽ നടുഭാഗം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അഞ്ച് സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നാലുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നത്.
ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ വി. ജി. അജയൻ ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിെൻറ പായിപ്പാടൻ ഒന്നാമതും ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ്ബിെൻർ ആയാപറമ്പ് പാണ്ടി രണ്ടാം സ്ഥാനവും എബ്രഹാം കോശി മൂന്നുതൈക്കൽ ക്യാപ്റ്റനായ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിെൻറ ഗബ്രിയേൽ മൂന്നാം സ്ഥാനവും കോരുത്ത് ജോൺ നായകനായ വേമ്പനാട് ബോട്ട് ക്ലബ്ബിെൻറ വീയപുരം നാലാം സ്ഥാനവും നേടി.
സെക്കൻഡ് ലൂസേഴ്‌സ് ഫൈനലിൽ ബിജോയ് എസ് നായകനായ കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സി കൊല്ലം തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഒന്നും എ.ജെ.ചാക്കോ നയിച്ച മങ്കൊമ്പ് ഫൗണ്ടേഴ്‌സ് അക്കാദമി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെൻറ് പയസ് ടെൻത് രണ്ടും തോമസ്‌കുട്ടി മണ്ണന്തുരുത്തിൽ നായകനായ എടത്വ ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിെൻറ സെൻറ് ജോർജ് മൂന്നും ജെയിംസ്‌കുട്ടി ജേക്കബ് നയിച്ച ആർപ്പുക്കര നവജീവൻ ബോട്ട് ക്ലബ്ബിെൻറ ജവഹർ തായങ്കരി നാലും സ്ഥാനത്തെത്തി.
മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ആലപ്പുഴ സിവിൽ സർവീസ് ബോട്ട് ക്ലബ്ബിെൻറ ആയാപറമ്പ് വലിയ ദിവാൻജി ഒന്നും ന്യൂ ചെറുതന ബോട്ട് ക്ലബ്ബിെൻറ കെ. മധു നായകനായ ചെറുതന രണ്ടും വിവേകാന്ദൻ നയിച്ച വേണാട്ടുകാട് വി.ബി.സി ബോട്ട് ക്ലബ്ബിെൻറ മഹാദേവൻ മൂന്നും ഫാദർ ഫിലിപ്പോസ് നായകനായ ചേന്നങ്കരി ലൂർദ് മാതാ ബോട്ട് ക്ലബ്ബിെൻറ ശ്രീഗണേശൻ നാലും സ്ഥാനത്തെത്തി.
ചാമ്പ്യൻസ് ബോട്ട്ലീഗിന് തുടക്കം
ആലപ്പുഴ: പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ഫ്ലാഗ്ഓഫ് നിർവഹിച്ചു. ധനമന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
ടൂറിസം സെക്രട്ടറി റാണി ജോർജ്, പ്രധാന സ്പോൺസറായ കൻസായി നെരോലാക് പെയിൻറിെൻറ മാർക്കറ്റിങ് എ.വി.പി പീയൂഷ് ബച്ച്ലൗസ് എന്നിവർ സംസാരിച്ചു. കലക്ടർ അദീല അബ്്ദുല്ല സ്വാഗതവും ടൂറിസം ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.