നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 10ന്
text_fieldsആലപ്പുഴ: ഈ വർഷത്തെ നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായ ലിൽ അരേങ്ങറും. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കും ഇതോടെ തുടക്കമാകും. 12 കേന്ദ്രങ്ങ ളിലായി നടക്കുന്ന ബോട്ട് ലീഗിൽ ഒമ്പതു ടീമുകളാണ് പങ്കെടുക്കുക. ലീഗിലേക്ക് പ്രവേശന ത്തിനുള്ള അടിസ്ഥാന യോഗ്യത നെഹ്റുട്രോഫി വള്ളംകളിയിലെ വേഗമായിരിക്കണമെന്നും വരും വർഷങ്ങളിൽ നെഹ്റുട്രോഫി കൂടുതൽ ആഘോഷമായി മാറാൻ ഇത് ഇടയാക്കുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ 12 കളിയിലുമായി മുന്നിലെത്തുന്ന ആദ്യ നാലു ടീമുകൾക്ക് അടുത്ത ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം കിട്ടും. ബാക്കി അഞ്ച് വള്ളങ്ങൾ നെഹ്റു ട്രോഫിയിലെ മത്സരവേഗത്തിെൻറ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കപ്പെടുക.
സി.ബി.എൽ കമ്പനിയും തുഴച്ചിൽ ക്ലബുകളുമായാണ് കരാർ ഉണ്ടാക്കുന്നതെന്നതിനാൽ കഴിഞ്ഞവർഷം ചാമ്പ്യനായ വള്ളത്തിൽ ആകണമെന്നില്ല ചാമ്പ്യൻ ക്ലബ് തുഴയുന്നത്. എന്നാൽ, ഭാവിയിൽ ക്ലബും വള്ളവും ഒന്നാകണമെന്ന വ്യവസ്ഥയുണ്ടാകും. ലീഗിെൻറ തുടക്കത്തിൽ വലിക്കുന്ന വള്ളം തന്നെ 12 ലീഗ് മത്സരങ്ങളിലും ഉപയോഗിക്കേണ്ടിവരും. തുഴച്ചിലുകാരും മാറില്ല. ഈ വർഷത്തെ സി.ബി.എല്ലിന് 40 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 20 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ബാക്കി 20 കോടി സർക്കാർ സബ്സിഡിയായി നൽകും. രാജ്യാന്തര ചാനലുകളിൽ ഉൾെപ്പടെ ടി.വി സംപ്രേഷണാവകാശം നൽകും. ജൂലൈ 11 മുതൽ 26 വരെയായിരിക്കും നെഹ്റുട്രോഫി വള്ളംകളിക്കുള്ള രജിസ്ട്രേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.