Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്റു ട്രോഫി വള്ളംകളി...

നെഹ്റു ട്രോഫി വള്ളംകളി ഓണസമയത്ത്​ നടത്തുന്നത് പരിഗണനയിൽ -മന്ത്രി വാസവൻ

text_fields
bookmark_border
vn vasavan
cancel

കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ. വാസവൻ. വയനാട് പ്രകൃതി ദുരന്തം മൂലമാണ് വള്ളംകളി മാറ്റിവെച്ചത്. ഓണത്തോടനുബന്ധിച്ച് നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ക്ലബ്ബുകാരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറക്ക്​ നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്താനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും മന്ത്രി വാസവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nehru Trophy boat raceVN Vasavan
News Summary - Nehru Trophy boat race is under consideration - Minister Vasavan
Next Story