കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു
text_fieldsതിരുവനന്തപുരം: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. വള്ളംകളി ഈ മാസം 18 നും 21 നുമിടക്ക് നടത്തുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.
66 -ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തുമെന്നാണ് അറിയിച്ചിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറാണ്വിശിഷ്ടാതിഥിയായി എത്തുക. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇൗ വർഷം മത്സരിക്കുക.
പമ്പ അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് അടിയന്തര ഡി.ഡി.എം.എ. ചേർന്നിരുന്നു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ ജില്ല കളക്ടർ നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.