നെഹ്റു ട്രോഫി ജലമേള നവംബർ 10ന്
text_fieldsആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാകാൻ നെഹ്റു ട്രോഫി വള്ളംകളി നവംബർ 10ന് പുന്നമടക്കായലിൽ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എം.പി. മുഖ്യാതിഥിയാകും. എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിവന്ന വള്ളംകളി പ്രളയത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
മത്സരക്രമങ്ങൾക്ക് മാറ്റമില്ലെന്നും പുതിയ രജിസ്ട്രേഷൻ ഉണ്ടാകില്ലെന്നും എൻ.ടി.ബി.ആർ സൊസൈറ്റി യോഗത്തിനുശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽനിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. സംസ്ഥാന സർക്കാറിൽനിന്ന് സഹായം ഒന്നുമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.