പുന്നമടയിൽ പൂരമായ്....
text_fieldsആലപ്പുഴ: നീർപ്പരപ്പിൽ അതിവേഗത്തിന്‍റെ പുതുചരിത്രമെഴുതാൻ പുന്നമടക്കായൽ ഒരുങ്ങിക്കഴിഞ്ഞു. ചെറുവളളങ്ങളുടെ മത്സരങ്ങളോടെ 65 മത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഏതാനും നിമിഷങ്ങൾക്കകം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇക്കുറി 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. നാല് ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന മത്സരമാണ് ഇത്തവണത്തെ പ്രത്യേകത.
ആയാപറമ്പ് പാണ്ടി, സെന്റ് ജോർജ്, ചമ്പക്കുളം പുത്തൻ ചുണ്ടൻ, വെള്ളം കുളങ്ങര, ആനാരി പുത്തൻ ചുണ്ടൻ, ശ്രീ ഗണേശൻ, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകൻ, ദേവസ്, മഹാദേവികാട് ചുണ്ടൻ, നടുഭാഗം, ഗബ്രിേയൽ, കാട്ടിൽത്തെക്കതിൽ, ചെറുതന, ശ്രീ മഹാദേവൻ , കാരിച്ചാൽ, പായിപ്പാടൻ, പുളിങ്കുന്ന്, സെന്റ് പയസ് ടെൻത് എന്നീ ചുണ്ടൻ വളളങ്ങളാണ് മത്സരിക്കുന്നത്.
ആലപ്പാട്, വടക്കേ ആറ്റുപുറം, സെന്റ് ജോസഫ്, ശ്രീകാർത്തികേയൻ എന്നീ ചുണ്ടൻ വളളങ്ങൾ പ്രദർശന മത്സരത്തിൽ പങ്കെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.